നിയമസഭാ പൊതുസമ്മേളനം ഇന്ന് പുനരാരംഭിക്കും. വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവം നിയമസഭയിൽ അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ പ്രതിപക്ഷം. വന്യമൃഗങ്ങളുടെ ആക്രമണത്തെക്കുറിച്ചുള്ള വനമേഖലയിലെ ജനങ്ങളുടെ ആശങ്ക സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. ടി സിദ്ദിഖ് എംഎൽഎയായിരിക്കും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുക. ബജറ്റിന്മേലുള്ള പൊതുചർച്ചയാകും ഇന്ന് മുതൽ ഫെബ്രുവരി 15 വരെ നടക്കുക. സിപിഐ മന്ത്രിമാരുടെ ഭക്ഷ്യം, റവന്യു, മൃഗസംരക്ഷണം വകുപ്പുകള്‍ക്ക് ബജറ്റില്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്ന പരാതി മന്ത്രിമാര്‍ തന്നെ നേരിട്ട് ഉന്നയിച്ച സാഹചര്യത്തില്‍ പ്രതിപക്ഷം ഇത് സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ സാധ്യതയുണ്ട്.
Related News
മരട് ഫ്ലാറ്റ് കേസ്; താമസക്കാരായ 7 പേര്‍ക്ക് കൂടി നഷ്ട പരിഹാരം നല്കാന് ശുപാര്‍ശ
കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റുകളിലെ താമസക്കാരായ 7 പേര്‍ക്ക് കൂടി നഷ്ട പരിഹാരം നല്കാന് ശുപാര്‍ശ. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് അടക്കമുള്ളവര്‍ക്കാണ് 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ശുപാര്‍ശ ഉള്ളത്. ഇതോടെ 227 ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ട പരിഹാരം നല്‍കാനുള്ള നടപടി ആയി. ജസ്റ്റിസ് കെ ബാലകൃഷ്ണന് നായര്‍ കമ്മിറ്റിയാണ് ശുപാര്‍ശ നല്‍കിയത്. ഈ മാസം രണ്ടാം തീയതി 24 പേര്‍ക്ക് കൂടി 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് സമിതി സര്‍ക്കാറിന് ശുപാര്‍ശ […]
പെരുമാതുറ ബോട്ടപകടം: എയര്‍ ക്രൂ ഡൈവേഴ്സ് രക്ഷാപ്രവര്‍ത്തനം തുടങ്ങി
തിരുവനന്തപുരം പെരുമാതുറയില്‍ ബോട്ട് തകര്‍ന്ന് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാ പ്രവര്‍ത്തനത്തിനായി നേവിയുടെ എയര്‍ ക്രൂ ഡൈവേഴ്സ് സംഘം വൈകിട്ട് 5 മണിയോടെ മുതലപ്പൊഴിയിലെത്തി. തകര്‍ന്ന ബോട്ടിന്റെ അവശിഷ്ടങ്ങളില്‍ സംഘം പരിശോധന നടത്തുന്നു. പുലര്‍ച്ചെ 5 മണിയോടെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനത്തില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പൊലീസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് തെരച്ചില്‍ നടക്കുന്നത്. ഇതോടൊപ്പം കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ എത്തിയ നേവിയുടെ മറ്റൊരു മുങ്ങല്‍ വിദഗ്ധരുടെ സംഘവും തെരച്ചില്‍ […]
വന്ദേ ഭാരതിൽ പോസ്റ്റർ ഒട്ടിച്ചത് മോശമാണ്, അഭിവാദ്യം അർപ്പിച്ചതിൽ തെറ്റില്ല; കെ മുരളീധരൻ
വന്ദേ ഭാരത് എക്സ്പ്രസിൽ പാലക്കാട് എംപി ശ്രീകണ്ഠന്റെ പോസ്റ്റർ ഒട്ടിച്ചത് മോശമായെന്ന് വടകര എംപി കെ മുരളീധരൻ. പോസ്റ്ററൊട്ടിച്ചത് ആരായാലും പാർട്ടി തലത്തിൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.പോസ്റ്റർ പതിച്ചത് എംപിയുടെ അറിവോടെയല്ല. എന്നാൽ അഭിവാദ്യം അർപ്പിച്ചതിൽ തെറ്റില്ല. വന്ദേ ഭാരത് എക്സ്പ്രസിന് തലശ്ശേരിയിൽ സ്റ്റോപ്പ് വേണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.ഒരു ജില്ലയിൽ ഒരു സ്റ്റോപ്പ് വേണം. റെയിൽവേ മന്ത്രിക്ക് കത്ത് നൽകും. കെ റെയിലിനെ പറ്റി മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ല. പ്രധാനമന്ത്രിയുടെ മുന്നിൽ നല്ല കുട്ടി എന്നും […]