മൂന്നാറിൽ കാട്ടാനകൾക്ക് രോഗ ബാധ. ഇതേതുടർന്ന് 10 ദിവസത്തിനിടെ മൂന്ന് ആനകുട്ടികൾ ചരിഞ്ഞു. മരണ കാരണം ഹെർപീസ് രോഗ ബാധയെന്ന് സംശയം. കുട്ടിയാനകളിൽ കാണപ്പെടുന്ന വൈറസ് രോഗമാണ് ഹെർപീസ്. സംഭവത്തിൽ വനം വകുപ്പ് വിശദമായ പരിശോധന ആരംഭിച്ചു. മാട്ടുപെട്ടി മേഖലയിലെ ആനകളിലാണ് രോഗ ബാധ സംശയിക്കുന്നത്.
Related News
‘വിമാനയാത്രക്കാരുടെ താത്പര്യമാണ് വലുത്, തരം പോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തിൽ എന്നെ ഉൾപ്പെടുത്തേണ്ട’: ശശി തരൂര്‍
തിരുവനന്തപുരം എയർപോർട്ട് വിഷയത്തിൽ തന്റെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണെന്ന് ശശി തരൂര്‍ തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണത്തിൽ കേന്ദ്ര സർക്കാർ വാദങ്ങളെ പിന്തുണച്ച് ശശി തരൂർ എംപി. സംസ്ഥാന സർക്കാർ അംഗീകരിച്ച വ്യവസ്ഥകളോടെയാണ് ലേലം നടന്നത്. സംസ്ഥാന സർക്കാരിന്റെ എല്ലാ നിർദേശങ്ങളും കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നു. ക്രമക്കേടുകളില്ലാതെ നടന്ന ലേലത്തിൽ പരാജയപ്പെട്ടപ്പോൾ ചോദ്യങ്ങളുന്നയിക്കുന്നു. സർക്കാരിന്റേതല്ല, വിമാനയാത്രക്കാരുടെ താൽപര്യങ്ങളാണ് വലുതെന്നും ശശി തരൂർ വ്യക്തമാക്കി. തിരുവനന്തപുരം എയർപോർട്ട് വിഷയത്തിൽ തന്റെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണെന്ന് തരൂര്‍ അവകാശപ്പെടുന്നു. വോട്ടർമാരോട് ഒരു […]
ശുദ്ധി പാലിക്കുന്നത്, ജാതി തിരിച്ചുള്ള വിവേചനം അല്ല; വിശദീകരണവുമായി തന്ത്രി സമാജം
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ ജാതി വിവേചന വെളിപ്പെടുത്തലിൽ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം. ശുദ്ധാശുദ്ധങ്ങൾ പാലിക്കുന്നത് അയിത്തമായി തെറ്റിദ്ധരിക്കുന്നുവെന്നും ശുദ്ധി പാലിക്കുന്നത്, ജാതി തിരിച്ചുള്ള വിവേചനം അല്ലെന്നും അഖില കേരള തന്ത്രി സമാജം വ്യക്തമാക്കി. മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണ്. പൂജാരി ദേവപൂജ കഴിയുന്നതുവരെ ആരെയും സ്പർശിക്കാറില്ല. ഇക്കാര്യത്തിൽ ബ്രാഹ്മണ അബ്രാഹ്മണ ഭേദമില്ല. മാസങ്ങൾക്ക് ശേഷമുള്ള വിവാദത്തിൽ ദുഷ്ടലാക്ക് സംശയിക്കുന്നുവെന്ന് തന്ത്രി സമാജം വാർത്താകുറിപ്പിൽ പറയുന്നു. മന്ത്രിയുടെ ജാതി വിവേചന വെളിപ്പെടുത്തലിലാണ് അഖില കേരള […]
യൂത്ത് ലീഗ് പ്രതിഷേധം; എം.കെ മുനീറും പി.കെ ഫിറോസും അറസ്റ്റില്‍
പൗരത്വ നിയമ ഭേദഗതിക്കെതിരെ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം. തിരുവനന്തപുരത്ത് ജനറല്‍ പോസ്റ്റോഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോഴിക്കോടും മലപ്പുറത്തും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. കോഴിക്കോട് പോസ്റ്റോഫീസ് ഉപരോധത്തില്‍ പങ്കെടുത്ത പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിനെയും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത് കൊണ്ടുപോയ പൊലീസ് വാഹനം പ്രവർത്തകരുടെ നേതൃത്വത്തില്‍ തടയാന്‍ ശ്രമമുണ്ടായി. […]