ബാലുശ്ശേരി കരുമല വളവില്‍ ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം. രാത്രി ഒരുമണിയോടെയാണ് സംഭവം. ഡ്രൈവര്‍ മലപ്പുറം സ്വദേശി അബ്ദുല്ലക്കുട്ടിക്ക് നിസാര പരുക്ക്. ഫുഡ് പ്രോഡക്റ്റുമായി മലപ്പുറത്തേക്ക് പോകുകയായിരുന്നു. പന്നി റോഡ് മുറിച്ച് കടന്നതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് ഡ്രൈവര്‍ പറഞ്ഞു. ഹൈവെ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. കാട്ടുപന്നികളുടെ ശല്യം പ്രദേശത്ത് രൂക്ഷമാണെന്നും അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
Related News
പ്രൊഫ. എന്‍.ആര് മാധവ മേനോന് അന്തരിച്ചു
പ്രൊഫ. എന്‍.ആര് മാധവ മേനോന് അന്തരിച്ചു. നാഷണല്‍ ലോ സ്കൂളിന്റെയും നാഷണല്‍ ലോ അക്കാദമിയുടേയും സ്ഥാപക ഡയറക്ടറായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
ബാലഭാസ്കറിന്റെ മരണം: ഐ.ജിക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറും
ബാലഭാസ്കറിന്റെ മരണത്തില്‍ അന്വേഷണ സംഘം ഇന്ന് ഐ.ജിക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറും. കേസിലെ തുടര്‍നടപടികളെ കുറിച്ചും റിപ്പോര്‍ട്ടില്‍ വിവരിക്കും. ഫോറന്‍സിക് പരിശോധന വേഗത്തിലാക്കണമെന്നും അന്വേഷണ സംഘം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബാലഭാസ്കറിന്റെ മരണത്തില്‍ ഇതുവരെ ഉള്ള അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഇന്നലെ അന്വേഷണ സംഘം യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന്റെ വിലയിരുത്തലും തുടര്‍ നടപടികളുടെ വിവരങ്ങളും ഇതുവരെ ഉള്ള അന്വേഷണ റിപ്പോര്‍ട്ടുമാണ് ക്രൈംബ്രാഞ്ച് ഐ.ജിക്ക് കൈമാറുന്നത്. വാഹനം ഓടിച്ചത് അര്ജ്ജുന് തന്നെയാണെന്ന് സാക്ഷിമൊഴിയില്‍ നിന്ന് ബോധ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഫോറന്‍സിക് […]
കോട്ടയത്ത് ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവം: മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു
കോട്ടയത്ത് ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. മെഡിക്കൽ കോളജിനെതിരെയും രണ്ട് സ്വകാര്യ ആശുപത്രികൾക്കെതിരെയും ആണ് കേസ്. മരിച്ച ഇടുക്കി കട്ടപ്പന സ്വദേശി ജേക്കബ് തോമസിന്റെ മകൾ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. ഐ.പി.സി 304 ചുമത്തിയ സാഹചര്യത്തിലാണ് ഡി.വൈ.എസ്.പിക്ക് അന്വേഷണ ചുമതല നല്‍കിയത്. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും വീഴ്ചയെക്കുറിച്ച് അന്വേഷിക്കും. ഇന്നലെ രാവിലെ 10 മണിയോടെയാണ് കട്ടപ്പനയിലെ ആശുപത്രിയില്‍ നിന്നും ജേക്കബ് തോമസിനെ കോട്ടയത്തേക്ക് കൊണ്ടുവന്നത്. കടുത്ത […]