Kerala

കാട്ടുപന്നി കുറികെ ചാടി ഗുഡ്സ് വാഹനം അപകടത്തിൽപ്പെട്ടു

ബാലുശ്ശേരി കരുമല വളവില്‍ ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് അപകടം. രാത്രി ഒരുമണിയോടെയാണ് സംഭവം. ഡ്രൈവര്‍ മലപ്പുറം സ്വദേശി അബ്ദുല്ലക്കുട്ടിക്ക് നിസാര പരുക്ക്. ഫുഡ് പ്രോഡക്റ്റുമായി മലപ്പുറത്തേക്ക് പോകുകയായിരുന്നു. പന്നി റോഡ് മുറിച്ച് കടന്നതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് ഡ്രൈവര്‍ പറഞ്ഞു. ഹൈവെ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. കാട്ടുപന്നികളുടെ ശല്യം പ്രദേശത്ത് രൂക്ഷമാണെന്നും അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ ആരോപിക്കുന്നു.

Kerala

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം; ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും

കോഴിക്കോട് ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണ കേസിൽ ഇന്ന് കൂടുതൽ പ്രതികളുടെ അറസ്റ്റ് ഉണ്ടാകും. ഒരു ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ അഞ്ച് പേരുടെ അറസ്റ്റാണ് ഇന്നലെ പൊലീസ് രേഖപ്പെടുത്തിയത്. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ ആക്രമിച്ചത് ലീഗ് – എസ്‍ഡിപിഐ പ്രവർത്തകരാണെന്ന ശക്തമായ പ്രചാരണം ഡിവൈെഎഫ്ഐ നടത്തുന്നതിനിടെയാണ് സ്വന്തം പ്രവർത്തകൻ അറസ്റ്റിലായത്. കണ്ടാലറിയാവുന്നവർ ഉൾപ്പെടെ 29 പേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. നജാഫിന്‍റെ മൊഴിയിലാണ് ജിഷ്ണുവിനെതിരെ പൊലീസ് കേസെടുത്തത്. പിന്നാലെയാണ് ജിഷ്ണുവിനെതിരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായി എന്ന തരത്തില്‍ […]