സംസ്ഥാനത്ത് ഒക്ടോബര്‍ 17 മുതല്‍ 21 വരെ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി മിന്നലിനും സാധ്യത. ഒക്ടോബര്‍ 20 ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഒക്ടോബര്‍ 18 ഓടെ വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടേക്കും. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ഒക്ടോബര്‍ 20 ഓടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിചേര്‍ന്ന് ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും ഇതിന്റെ ഫലമായാണ് വ്യാപക മഴ പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Related News
ദിലീപിനെതിരായ കേസ്: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നതില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. നടന് ദിലീപ് ഉള്‍പ്പെട്ട കേസിലെ നിര്‍ണായക തെളിവുകളും രേഖകളും ഉള്‍പ്പെടെ മുദ്രവെച്ച കവറിലാണ് പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷാ ഹര്‍ജി പരിഗണിക്കല്‍ ബുധനാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. കേസില്‍ പ്രതികളുടെ നിസ്സഹകരണം ഹൈക്കോടതിയെ അറിയിക്കാന്‍ പ്രോസിക്യൂഷന് തീരുമാനിച്ചിരുന്നു. പ്രതികള്‍ ഫോണുകള്‍ കൈമാറാത്ത കാര്യവും കോടതിയെ അറിയിച്ചു. ഫോണുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ദിലീപ് […]
കാസര്‍കോട് ഭെല്‍ ഇ.എം.എല്‍ തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങിയിട്ട് 20 മാസം
മാസങ്ങളായി കമ്പനി പ്രവര്‍ത്തിക്കുന്നില്ല. ഇതോടെ ജോലിയും കൂലിയും ഇല്ലാത്ത ഭെല്‍ തൊഴിലാളികള്‍ ജീവിക്കാനായി പലരും പല ജോലിയിലേക്ക് തിരിഞ്ഞു കാസര്‍കോട് ഭെല്‍ ഇ.എം.എല്‍ തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങിയിട്ട് 20 മാസം കഴിഞ്ഞു. മാസങ്ങളായി കമ്പനി പ്രവര്‍ത്തിക്കുന്നില്ല. ഇതോടെ ജോലിയും കൂലിയും ഇല്ലാത്ത ഭെല്‍ തൊഴിലാളികള്‍ ജീവിക്കാനായി പലരും പല ജോലിയിലേക്ക് തിരിഞ്ഞു. 175 തൊഴിലാളികളാണ് ഭെല്‍ ഇഎംഎല്‍ കമ്പനിയിലുള്ളത്. കഴിഞ്ഞ 20 മാസമായി ഇവര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. ഇതോടെ ജീവിക്കാനായി പലരും പല ജോലിയിലേക്ക് തിരിഞ്ഞു. […]
രോഗികൾക്ക് ഇരുട്ടടി, മെഡിക്കൽ കോളജിൽ ഐ.സി.യു, വെന്റിലേറ്റർ ഫീസ് കുത്തനെ കൂട്ടി
തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗികൾക്ക് ഇരുട്ടടിയായി ഐ.സി.യു, വെന്റിലേറ്റർ ഫീസ് കുത്തനെ കൂട്ടി. ഐ.സി.യുവിന് 500 രൂപയും വെന്റിലേറ്ററിന് 1000 രൂപയുമാണ് പുതുക്കിയ നിരക്ക്. ബി.പി.എൽ വിഭാഗക്കാർ ഒഴികെ മറ്റുള്ളവരെല്ലാം ഫീസ് അടയ്ക്കണം. നിരക്ക് വർധിപ്പിച്ച് ആശുപത്രി സൂപ്രണ്ട് വകുപ്പ് മേധാവികൾക്ക് അയച്ച സർക്കുലർ 24 ന് ലഭിച്ചു. കൊവിഡിന് ശേഷം നിരക്കുകൾ പുനഃസ്ഥാപിച്ചതിന്റെ മറവിൽ 34 ശതമാനം വീതം വർദ്ധിപ്പിക്കുകയായിരുന്നു. കൊവിഡിന് മുമ്പ് ഐ.സി.യുവിന് 330 രൂപയും വെന്റിലേറ്ററിന് 660 രൂപയായിരുന്നു ഫീസ്. വെന്റിലേറ്ററിലാണ് രോഗിയെങ്കിൽ […]