Kerala

കടുവ ചത്ത സംഭവം; വിവരം നൽകിയ വ്യക്തിയുടെ ആത്മഹത്യ സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കുമെന്ന് വനം മന്ത്രി

വയനാട് അമ്പലവയൽ അമ്പൂത്തി ഭാഗത്ത് കഴിഞ്ഞ ഒന്നാം തീയതി കെണിയിൽപെട്ട് ചത്ത കടുവയെ സംബന്ധിച്ച് വനം വകുപ്പിന് ആദ്യമായി വിവരം നൽകി സഹായിച്ച ഹരി എന്ന ഹരികുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അനുശോചനം രേഖപ്പെടുത്തി.

കടുവ ചത്ത സംഭവത്തിൽ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി മരണപ്പെട്ട ശ്രീ. ഹരികുമാറിൽ നിന്നും വിവരങ്ങൾ അന്വേഷിച്ചിരുന്നു. ശ്രീ. ഹരികുമാർ കേസിൽ പ്രതിയല്ല. വനം വകുപ്പിന് വിവരം നൽകിയ ഒരു

ഹരികുമാർ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ചില ഭാഗത്തു നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണങ്ങൾ ഉയരുന്നുണ്ട്. ഈ ആരോപണം സംബന്ധിച്ച് വനം വിജിലൻസ് വിഭാഗം അന്വേഷിക്കുന്നുതാണ്. വിജിലൻസ് ഫോറസ്റ്റ് കൺസർവേറ്റർ ശ്രീ. നരേന്ദ്രബാബു ഐ.എഫ്.എസ് അന്വേഷണം നടത്തുന്നതാണ്. വനം വകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും വീഴ്ച്ച ഉണ്ടായിട്ടുണ്ടെങ്കിൽ നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഹരികുമാർ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം പോലീസ് അന്വേഷിക്കുന്നതാണ്.