വയനാട് ജില്ലയില്‍ മഴക്കെടുതി രൂക്ഷം. മേപ്പാടി പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 9 പേരുടെ മൃതദേഹം കണ്ടെത്തി. കനത്ത മഴയിലും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മേപ്പാടിയില്‍ 550 മില്ലി ലിറ്റര്‍ റെക്കോഡ് മഴയാണ് ഇന്നലെ മാത്രം പെയ്തത്.
കനത്ത മഴയെ അവഗണിച്ചു കൊണ്ടാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. അയൂബ്, ഖാലിദ്, ജുനൈദ്, ഹാജിറ, ചിന്നു ഇബ്രാഹിം, കാര്‍ത്തിക് എന്നിവരുടെ മൃതദേഹം ഏറെ നേരം നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.
എസ്റ്റേറ്റ് തൊഴിലാളികളായ ഏഴു പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതിനു പുറമേ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളും മണ്ണില്‍ കുടുങ്ങിയിട്ടുണ്ടെന്ന നിഗമനത്തിലാണ് അധികൃതര്‍. ഇടക്കിടെ പെയ്യുന്ന ശക്തമായ മഴ രക്ഷാ പ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്.
മന്ത്രിമാരായ എ.കെ ശശീന്ദ്രനും കടന്നപ്പള്ളി രാമചന്ദ്രനും സ്ഥലം സന്ദര്‍ശിച്ചിരുന്നു. ആവശ്യമെങ്കില്‍ കൂടതല്‍ സേനയെ സ്ഥലത്തെത്തിക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു. പതിനേഴായിരത്തിലധികം ആളുകളെ ഇതിനകം തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.