Kerala

എറണാകുളം കലൂരിൽ മതിൽ ഇടിഞ്ഞുവീണ് അപകടം

എറണാകുളം കലൂരിൽ മതിൽ ഇടിഞ്ഞുവീണ് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം. രണ്ട് പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഒരാളെ രക്ഷപ്പെടുത്തി.

കാന നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കാനയ്ക്ക് സമീപമുള്ള വീട്ടിലെ മതിലാണ് ഇടിഞ്ഞുവീണത്. ഉടൻ തന്നെ പൊലീസും അഗ്നിശമനസേനാ വിഭാഗവും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം തുടരുകയാണ്.