വാളയാര്‍ പെൺകുട്ടികളുടെ ദുരൂഹമരണം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ തൃശ്ശൂരില്‍ തെളിവെടുപ്പ് നടത്തി. റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി പി. കെ ഹനീഫയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
വാളയാറില്‍ സഹോദിരമാര്‍ ദുരൂഹസാചര്യത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണത്തിലോ, പ്രോസിക്യൂഷന്റെ ഭാഗത്തോ ഏതെങ്കിലും തരത്തില്‍ വീഴ്ചയുണ്ടോയെന്നാണ് കമ്മീഷന്‍ പരിശോധിക്കുന്നത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അഞ്ചില്‍ നാലുപേരെയും തെളിവുകളുടെ അഭാവത്തില്‍ കോടതി നേരത്തെ വിട്ടയച്ചിരുന്നു. തൃശ്ശൂര്‍ രാമനിലയത്തില്‍ നടന്ന തെളിവെടുപ്പില്‍ സി.ഐ പ്രേമാനന്ദ കൃഷ്ണനില്‍ നിന്നാണ് കമ്മീഷന്‍ ആദ്യം വിവരങ്ങള്‍ ശേഖരിച്ചത്.
വാളായര്‍ എസ്.ഐ ആയിരുന്ന പി.സി ചാക്കോയില്‍ നിന്നും കമ്മീഷന്‍ തെളിവെടുത്തു. വരും ദിവസങ്ങളില്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ ആളുകളില്‍ നിന്നും കമ്മീഷന്‍ തെളിവുകള്‍ റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി പി. കെ ഹനീഫയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.