India Kerala

വാളയാര്‍ കേസിലെ പ്രതി എം മധുവിന് മര്‍ദനം

വാളയാർ പീഡന കേസിൽ കോടതി വിട്ടയച്ച പ്രതിക്ക് നാട്ടുകാരുടെ മർദനം. മൂത്തകുട്ടിയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി മധുവിനാണ് മർദനമേറ്റത്. അട്ടപ്പള്ളത്ത് വെച്ചായിരുന്നു സംഭവം. മുഖത്ത് നേരിയ പരുക്കേറ്റ മധുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരോട് അസഭ്യം പറഞ്ഞതിനാണ് മർദനമെന്നാണ് വിവരം.

വിവരമറിഞ്ഞെത്തിയ പോലീസ് സംഘമാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുട്ടിമധു ഉള്‍പ്പെടെയുള്ള പ്രതികളെ പാലക്കാട് പോക്‌സോ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധമാണുയര്‍ന്നത്.