കൊച്ചി: വ്യാജ ലോട്ടറി തടയാന്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ലോട്ടറി ടിക്കറ്റുകളില്‍ ക്യു ആര് കോഡ് സംവിധാനം ലഭ്യമാക്കാനാണ് പദ്ധതി. ഇതിലൂടെ ടിക്കറ്റുകള്‍ വ്യാജമാണോ എന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തിരിച്ചറിയാന്‍ സാധിക്കുമെന്നും വ്യാജ ലോട്ടറി വില്പനകള് വ്യാപകമായ പശ്ചാത്തലത്തില്‍ ആണ് നടപടിയെന്നും മന്ത്രി തോമസ് ഐസക് അറിയിച്ചു.
Related News
കേന്ദ്രത്തിനെതിരെ സമരം കടുപ്പിച്ച് കര്‍ഷകര്‍; പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും
പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം തുടരുന്ന കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന് മാര്‍ച്ച് നടത്താനാണ് കര്‍ഷകരുടെ തീരുമാനം. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കാല്‍നടയായി പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന് നേതാവ് ദര്ശന് പാല് പറഞ്ഞു. നാളെ റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പോവുകയാണ്. നിബന്ധനകളോടെയാണ് റാലിക്ക് പൊലീസ് അനുമതി നല്‍കിയത്. റിപബ്ലിക് ദിനത്തിലെ ഔദ്യോഗിക പരിപാടികൾക്ക് […]
‘സദസിൽ പങ്കെടുത്തവർ ക്രിമിനൽ കുറ്റം ചെയ്തതായി കാണേണ്ടതില്ല, നടപടി സ്വീകരിക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരം’; മുഖ്യമന്ത്രി
പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന് ആവശ്യമായ ‘നവകേരള സദസ്’ പോലുള്ള പരിപാടിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് ആർക്കും മനസ്സിലാകുന്നില്ല. സദസിൽ പങ്കെടുത്തവർ ക്രിമിനൽ കുറ്റം ചെയ്തതായി കാണേണ്ടതില്ലെന്നും നവകേരള സദസും യാത്രയും ജനം നെഞ്ചേറ്റി കഴിഞ്ഞുവെന്നും മുഖ്യമന്ത്രി. ‘നാടിൻ്റെ ഒന്നായി നവകേരള സദസ് മാറി. ജനങ്ങളുടെ ഒഴുക്കാണ് ഉണ്ടാകുന്നത്. ആരും നിർബന്ധിച്ച് കൊണ്ടുവരുന്നതല്ല ഇവരെ. പരിപാടിക്ക് രാഷ്ട്രീയ ഉദ്ദേശങ്ങളില്ല. നാടിൻ്റെ പ്രശ്നങ്ങൾ നാടിനു മുന്നിൽ അവതരിപ്പിക്കുക, ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒന്നിച്ച് ശബ്ദം ഉയർത്തുകയുമാണ് […]
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; ശക്തമായ മഴ തുടരും, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് മഴക്ക് കാരണം. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യബന്ധനം വിലക്കി. തെക്ക്-കിഴക്ക് അറബിക്കടലിലും , അതിനോട് ചേർന്നുള്ള മധ്യ-കിഴക്ക് അറബിക്കടലിലുമായാണ് ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച വരെ അതി ശക്തമായ മഴക്കുള്ള മുന്നറിയിപ്പുണ്ട്. മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. താഴ്ന്ന […]