കോഴിക്കോട് വിലങ്ങാട് ആലിമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടംബത്തിലെ മൂന്ന് പേരടക്കം നാല് പേര്‍ മരിച്ചു. കുറ്റിക്കാട്ടില്‍ ബെന്നി,ഭാര്യ മേരിക്കുട്ടി, മകന്‍ അതുല്‍, മമ്പലയ്ക്കല്‍ ദാസന്റെ ഭാര്യ ലിസി എന്നിവരാണ് മരിച്ചത്.
അര്‍ദ്ധരാത്രിയോടെയായിരുന്നു ഉരുള്‍പൊട്ടല്‍. ബൈന്നിയുടേയും ദാസന്റെയുമടക്കം മൂന്ന് വീടുകള്‍ മണ്ണിനടിയിലായി. ദാസനെ നാട്ടുകാര്‍ മണ്ണിനടിയില്‍ നിന്നും പരിക്കുകളോടെ രക്ഷപ്പെടുത്തി. പക്ഷേ രക്ഷാ പ്രവര്‍ത്തനം സാധ്യമാകാത്ത നിലയിലുള്ള ദുഷ്കരമായ കാലാവസ്ഥ തിരിച്ചടിയായി. ഫയര്‍ഫോഴ്സിന് ആദ്യം സ്ഥലത്തേക്ക് എത്താന്‍ പോലുമായില്ല. പിന്നീട് രാവിലെ ആറ് മണിയോടെയാണ് രക്ഷാ പ്രവര്‍ത്തനം പുനരാംരംഭിച്ചത്. പതിനൊന്നരയോടെ നാല് മൃതദേഹങ്ങളും പുറത്തെടുത്തത്.
റോഡിനടിയിലൂടെ ഒലിച്ചിറങ്ങിയ വെള്ളമാണ് ദുരിതം വിതച്ചതെന്നാണ് കണക്ക് കൂട്ടല്‍ . നേരത്തെ ഇവിടെയുള്ളവരോട് മാറി താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നതാണെന്നാണ് വിവരം. പക്ഷേ ആരും ഒന്നും മുഖവിലയ്ക്ക് എടുക്കാതിരുന്നതാണ് ദുരന്തത്തിന് ആഘാതം കൂട്ടിയത്.