വിശാല ബഞ്ചിന് വിട്ടപ്പോൾ നിലവിലെ വിധി സ്റ്റേ ചെയ്തതിന് തുല്യമാണെന്ന് വെള്ളാപ്പള്ളി നടേശന്‍. സർക്കാർ ഒരു തരത്തിലും പ്രതിസന്ധിയിൽ ആകില്ല. സുപ്രിം കോടതി വിധി എന്തായാലും സർക്കാർ നടപ്പിലാക്കിയേ മതിയാകൂ. അന്തിമ വിധി വരുന്നത് വരെ യുവതി പ്രവേശനം പാടില്ല എന്നും വെള്ളാപ്പള്ളി പറഞ്ഞു.
സുപ്രീം കോടതി വിധി വിശ്വാസ സമൂഹത്തിന്റെ വിജയമാണെന്ന് എന്‍.എസ്.എസ് അഭിപ്രായപ്പെട്ടു. വിധിയെ സ്വാഗതം ചെയ്യുകയാണ്.മൂന്ന് ജഡ്ജിമാരുടെ വിധിയായിരിക്കും ഇനി നടപ്പാകുകയെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.