കൊല്ലം ചന്ദനത്തോപ്പ് സ്വദേശിയായ വത്സലയും ഭര്‍ത്താവ് ഓമനക്കുട്ടനും രോഗങ്ങള്‍ മൂലം നിത്യച്ചെലവിനുപോലും ബുദ്ധിമുട്ടുകയാണ്. എല്ലുപൊടിയുന്ന രോഗമുള്ള വത്സലയും പാന്‍ക്രിയാസ് രോഗിയായ ഓമനക്കുട്ടനും ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ടുപോകുന്നത്. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് മടങ്ങിവരവെ വത്സലയൊന്ന് വീണു. പക്ഷെ ആ വീഴ്ച ദുരിതത്തിന്‍റെ വലിയ ഗര്‍ത്തത്തിലേക്കായിരുന്നു. എല്ല് പൊടിയുന്ന രോഗമാണ് വത്സലക്ക്.
വീഴ്ചക്ക് ശേഷം നിരവധി ശസ്ത്രക്രിയക്ക് വിധേയയാക്കി. പക്ഷേ കാലിലെ അണുബാധ വിട്ടുമാറുന്നില്ല. പാന്‍ക്രിയാസിലെ രോഗം മൂലം ഭര്‍ത്താവ് ഓമനക്കുട്ടനും ചികിത്സയിലാണ്. ജപ്തിയുടെ വക്കിലെത്തിയ വീട്ടില്‍ കണ്ണീരോടെ കഴിയുകയാണ് ഈ കുടുംബം. രണ്ട് മക്കളാണിവര്‍ക്ക് അവരുടെ പഠനത്തിനുള്ള ചെറിയതുക പോലും ഈ കുടുംബത്തിന് താങ്ങാനാകുന്നില്ല. മുന്നോട്ട് പോകണമെങ്കില്‍ സഹായം കൂടിയേ തീരൂ. ആ സഹായങ്ങള്‍ക്കായി കാത്തിരിക്കുകയാണ് നിസഹരായ ഈ കുടുംബം.