വാളയാർ പീഡന കേസിൽ തന്റെ മൊഴി പൂർണ്ണമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് മരിച്ച കുട്ടികളുടെ അമ്മ മീഡിയ വണിനോട് പറഞ്ഞു .പൊലീസിനോട് പറയാത്തതെന്നും കോടതിയിൽ പറത്തിട്ടില്ല. വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രേറ്റേണിറ്റി മൂവ്മെന്റ് ലോങ്ങ് മാർച്ച് നടത്തി.
പെൺകുട്ടികളുടെ രക്ഷിതാക്കൾ നൽകിയ മൊഴിയിൽ വൈരുദ്ധ്യം ഉണ്ടെന്ന് പാലക്കാട് സെഷൻസ് കോടതിയുടെ വിധിന്യായത്തിൽ പറയുന്നു. പൊലീസിന് നൽകിയ മൊഴി തന്നെയാണ് കോടതിയിൽ പറഞ്ഞത്. തങ്ങളുടെ മൊഴി പൊലീസ് പൂർണമായും രേഖപ്പെടുത്താത്തതിനാലാണ് പുതിയ കാര്യം പറഞ്ഞുവെന്ന് കോടതി പറയുന്നത്. മൊഴി പോലും പൊലീസ് വായിച്ച് കേൾപ്പിച്ചില്ലെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
രണ്ട് ദിവസത്തിനകം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കും. വാളയാറിലെ പെൺകുട്ടികൾക്ക് നീതി വേണം എന്ന് ആവശ്യപ്പെട്ട് ഫ്രെറ്റേണിറ്റി മൂവ്മെന്റ് ലോങ്ങ് മാർച്ച് നടത്തി. പെൺകുട്ടിയുടെ വീട് മുതൽ പാലക്കാട് കലക്ട്രേറ്റ് വരെ 20 കിലോമീറ്ററോളമാണ് മാർച്ച് നടത്തിയത്. വാളയാറിൽ ബി.ജെ.പി നടത്തി വന്ന 100 മണിക്കൂർ സമരം അവസാനിച്ചു.ഒ.രാജഗോപാൽ എം.എല്‍.എ പെൺകുട്ടിയുടെ വീട് സന്ദർശിച്ചു.