വളാഞ്ചേരി വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു. ഉള്ളി കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ലോറിയിലുണ്ടായിരുന്ന മൂന്ന് പേരും മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് നിന്ന് ചാലക്കുടി ഭാഗത്തേക്ക് പോകുന്ന ലോറിയാണ് മറിഞ്ഞത്. മരണപ്പെട്ടവർ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
Related News
ആദിവാസി സ്ത്രീക്ക് 28 വര്‍ഷം അടിമവേല, വനിതാ കമ്മീഷന് കേസെടുത്തു
28 വര്‍ഷമായി ആദിവാസി യുവതിയെ വീട്ടുതടങ്കലില്‍ വെച്ച് അടിമവേല ചെയ്യിപ്പിച്ചെന്ന ആരോപണത്തില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. കോഴിക്കോട് കല്ലായിലെ വീട്ടിലെത്തി കമ്മീഷന് അംഗം യുവതിയുടെ മൊഴി രേഖപ്പെടുത്തി. പതിനൊന്ന് വയസുള്ളപ്പോഴാണ് അട്ടപ്പാടിയില്‍ നിന്ന് ആദിവാസി യുവതിയെ കോഴിക്കോട് കല്ലായില്‍ എത്തിച്ചത്. പതിനൊന്നാമത്തെ വയസിലാണ് അട്ടപ്പാടിയില്‍ നിന്ന് ആദിവാസി യുവതിയെ കല്ലായി ഗീതാലയത്തില്‍ വീട്ടില്‍ ജോലിക്കായെത്തിച്ചത്. പിന്നീട് വീട്ടുകാരുമായി ബന്ധപ്പെടാന്‍ അനുവദിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. ഇപ്പോള്‍ 39 വയസുള്ള ആദിവാസി യുവതിക്ക് ഒരു തിരിച്ചറിയല്‍ രേഖപോലും ഇല്ല. ഇത്രയും […]
ശബരിമലയില്‍ അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ശശികുമാര വർമ്മ
ശബരിമല പുനപരിശോധന ഹരജികളിൽ അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് ശശികുമാര വർമ്മ പറഞ്ഞു. വിധി പ്രതികൂലമായാൽ മറ്റ് കാര്യങ്ങൾ ആലോചിച്ച് തീരുമാനിക്കുമെന്നും ശശികുമാര വർമ്മ മീഡിയവണിനോട് പറഞ്ഞു. അയ്യപ്പന്റെ അനുഗ്രഹത്താല്‍ വിധി അനുകൂലമായിരിക്കും. തള്ളിക്കളയില്ല എന്നാണ് പ്രതീക്ഷ. ശബരിമല യുവതീ പ്രവേശനത്തിനെതിരെ കേരളത്തില്‍ ആദ്യമായി പ്രതിഷേധനമുണ്ടായത് പന്തളം കൊട്ടാരത്തില്‍ നിന്നാണ്. പന്തളത്തിന്റെ സ്വകാര്യ അഹങ്കാരം തന്നെയാണ് അയ്യപ്പന്. ഞങ്ങളുടെ കുടുംബാംഗമാണ് അദ്ദേഹം. വിധി അനുകൂലമായാലും പ്രതികൂലമായാലും അത് ഞങ്ങളുടെ ജീവിതത്തിന്റെ, […]
കേന്ദ്ര സഹമന്ത്രിയായി വി.മുരളീധരൻ ഇരിക്കുന്ന കാലത്തോളം സ്വര്‍ണക്കടത്ത് അന്വേഷണം ശരിയായ ദിശയിൽ നടക്കില്ലെന്ന് ഡി.വൈ.എഫ്.ഐ
എന്തുകൊണ്ട് അറ്റാഷെ ഒരു കുറ്റവും ചെയ്തില്ലെന്ന് വി.മുരളീധരന് ഏകപക്ഷീയമായി ആദ്യമെ പ്രസ്താവിച്ചത്. ഡിപ്ലോമാറ്റിക് ബാഗേജല്ലെന്ന് എന്തുകൊണ്ടാണ് വി.മുരളീധരന് ആവര്‍ത്തിച്ച് പറയുന്നത് കേന്ദ്ര സഹമന്ത്രിയായി വി.മുരളീധരൻ ഇരിക്കുന്ന കാലത്തോളം സ്വര്‍ണക്കടത്ത് അന്വേഷണം ശരിയായ ദിശയിൽ നടക്കില്ലെന്ന് ഡി.വൈ.എഫ്.ഐ. വലിയ സ്വാധീനമുള്ള നേതാക്കൾക്ക് സ്വർണക്കടത്തിൽ പങ്കുണ്ട്. എന്‍.ഐ.എ അവരുടെ നിസഹായ അവസ്ഥയിലാണെന്നും സാന്പത്തിക ശ്രോതസുകളിലേക്ക് അന്വേഷണം പോകുമോ എന്ന് കുഞ്ഞാലിക്കുട്ടിക്കും ലീഗിനും ഭയമാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. എന്‍.ഐ.എ മുരളീധരന്റെ പേര് പറയാതെ പറയുകയാണ്. […]