കേരള സർവകലാശാല ഉത്തരക്കടലാസ് പുറത്തു പോയ സംഭവം സർവകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും. ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ വ്യാജ സീല്‍ ഉണ്ടാക്കിയത് ക്രിമിനല്‍ കുറ്റമാണെന്നും സിന്‍ഡിക്കേറ്റ് വിലയിരുത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെടും.
അതെ സമയം യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിൽ പ്രതികളെ ഇന്ന് തെളിവെടുപ്പിന് കോളജിലെത്തിക്കും. സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ എം.എല്‍.എമാര്‍ ഇന്ന് ധര്‍ണ നടത്തി. വധശ്രമക്കേസില്‍ പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെട്ട പൊലീസ് റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.