കൊല്ലം പട്ടാഴിയിൽ പാറയിൽ രണ്ട് പേർ കുടുങ്ങി. ഫോട്ടോയും, റീൽസും എടുക്കാൻ വേണ്ടി കയറിയവരാണ് കുടുങ്ങിയത്. ഫയർഫോഴ്സ് എത്തി ഇരുവരെയും താഴെ എത്തിച്ചു. പട്ടാഴി നെടിയ പാറയിലാണ് സംഭവം.
Related News
മഴ വരുമ്പോൾ കുടയെടുക്കണമെന്ന് കേട്ടിട്ടുണ്ട്, കുഴി വരുമെന്ന് കേൾക്കുന്നത് ഇപ്പോൾ; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കുഞ്ഞുമുഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് റോഡിലെ കുഴികളുടെ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിരീക്ഷണം. മഴ വരുമ്പോൾ കുട എടുക്കണമെന്ന് കേട്ടിട്ടുണ്ട്, കുഴി വരുമെന്ന് കേൾക്കുന്നത് ഇപ്പോഴാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഹസിച്ചു. ഇവിടെ നടക്കുന്ന കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്. പ്രവർത്തന രീതി മാറണമെന്ന് തോന്നുന്നില്ലേ എന്ന് ഹൈക്കോടതി എഞ്ചിനിയറോട് ചോദിച്ചു. ജൂൺ മുപ്പതിന് ശേഷമാണ് കൂടുതൽ കുഴികൾ ഉണ്ടായതെന്ന് എൻജിനിയർ മറുപടി നൽകി. ഹൈക്കോടതിയിൽ പൊതുമരാമത്ത് ഓഫീസ് തുറക്കേണ്ടി വരുമെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരിഹാസം. ഒരു അപകടം കാരണം […]
സംസ്ഥാനത്ത് നടന്നത് അവയവ വ്യാപാരമെന്ന് ക്രൈംബ്രാഞ്ച്
ഗൂഢാലോചനയില് നിരവധി പേരെന്ന് എഫ്.ഐ.ആറില് പറയുന്നു. എന്നാല് ആരെയും പ്രതി ചേര്ത്തിട്ടില്ല സംസ്ഥാനത്ത് നടന്നത് അവയവ വ്യാപാരമെന്ന് ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്. അവയവ വ്യാപാരം, വഞ്ചന, ക്രിമിനല് ഗൂഢാലോചന എന്നീ കുറ്റങ്ങള് ചുമത്തി. ഗൂഢാലോചനയില് നിരവധി പേരെന്ന് എഫ്.ഐ.ആറില് പറയുന്നു. എന്നാല് ആരെയും പ്രതി ചേര്ത്തിട്ടില്ല. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
ചേർത്തല നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിൽ വെടിമരുന്നിന് തീപിടിച്ചു; മൂന്ന് പേർക്ക് പൊള്ളലേറ്റു
ചേർത്തല പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിൽ വെടിമരുന്നിന് തീപിടിച്ചു. വെടിമരുന്ന് സൂക്ഷിച്ചകെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂർണമായി തകർന്നു. പൊള്ളലേറ്റ മൂന്ന് പേരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയർ ഫോഴ്സ് ഉൾപ്പെടെ ക്ഷേത്ര പരിസരത്ത് എത്തി തീപിടുത്തത്തിന്റെ കാരണം പരിശോധിക്കുകയാണ്. കരിമരുന്ന് സൂക്ഷിച്ചതുകൊണ്ട് തന്നെ വളരെ വേഗത്തിലാണ് തീ പടർന്നത്.