National

കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങൾക്ക് ISPS സ്ഥിര അംഗീകാരം

ഐക്യരാഷ്ട്ര സഭക്ക് കീഴിലുള്ള ഇൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശിക്കുന്ന lSPS ( ഇൻ്റർ നാഷണൽ ഷിപ്പിംഗ് ആൻ്റ് പോർട്ട് സെക്യൂരിറ്റി കോഡ്) അംഗീകാരം കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങൾക്ക് ലഭിച്ചു. കേന്ദ്ര സർക്കാറിൻ്റെ മിനിസ്ട്രി ഓഫ് ഷിപ്പിംഗ് ആൻ്റ് പോർട്ടിൻ്റെ കീഴിലുള്ള മറൈൻ മർച്ചൻ്റ് ഡിപ്പാർട്ട്മെൻ്റാണ് ഈ അംഗീകാരം നൽകുന്നത്. കേരള മാരിടൈം ബോർഡിൻ്റെ ശ്രമഫലമായി സംസ്ഥാനത്തെ നാല് ചെറുകിട തുറമുഖങ്ങൾക്ക് ആറുമാസ കാലാവധിയിൽ ISPS താൽക്കാലിക അംഗീകാരം ലഭിച്ചിരുന്നു. ഈ താൽക്കാലിക അംഗീകാരമാണ് ബന്ധപ്പെട്ടവരുടെ തുടർപരിശോധകൾക്ക് ശേഷം […]

Kerala

വേതനവും ബോണസും ലഭിച്ചില്ല; കൊല്ലത്ത് മേയറെ തടഞ്ഞ് തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം

വേതനവും ബോണസും ലഭിച്ചില്ലെന്ന് ആരോപിച്ച് കൊല്ലം കോർപ്പറേഷനിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം. മേയർ പ്രസന്ന ഏണസ്റ്റിനെ തൊഴിലാളികൾ തടഞ്ഞു. അയ്യങ്കാളി തൊഴിൽ ഉറപ്പ് പദ്ധതി തൊഴിലാളികളാണ് മേയറെ തടഞ്ഞത്. സ്ഥലത്തെത്തിയ മേയർ പ്രസന്ന ഏണസ്റ്റ് പ്രതിഷേധക്കാരെ കാണാതെ മേയർ മുങ്ങിയെന്ന് ആരോപണമുണ്ട്. ഓഫീസിൻ്റെ പിൻവാതിലിലൂടെയാണ് മേയർ പ്രസന്ന ഏണസ്റ്റ് മുങ്ങിയത്. തൊഴിലുറപ്പ് തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊലീസ് വലിച്ചിഴച്ചാണ് തൊഴിലാളികളെ കൊണ്ടുപോയത്. കൊല്ലം ഈസ്റ്റ് എസ് ഐ യുടെ നേതൃത്വത്തിൽ അതിക്രമം കാട്ടിയെന്നും പരാതിയുണ്ട്.

Kerala Local

കൊല്ലത്ത് ഭാര്യയെ തീകൊളുത്തി കൊന്നു; ഭർത്താവ് സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കി

കൊല്ലത്ത് ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭർത്താവ് സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കി. കൊല്ലം പാരിപ്പള്ളിയിൽ അക്ഷയ സെന്ററിൽ കയറിയാണ് ഭാര്യ നാദിറയെ ഭർത്താവ് റഹീം തീകൊളുത്തി കൊന്നത്. റഹീമിനെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു.(Man kills wife to death then died) റഹീം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. കർണ്ണാടക കുടക് സ്വദേശിയാണ് 40കാരിയായ നാദിറ. ഇവർ നാവായിക്കുളത്താണ് താമസിക്കുന്നത്. സംശയ രോഗമാണ് കൊലപാതകത്തിൽ പിന്നിലെന്നാണ് സൂചന. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. മറ്റൊരു കേസുമായി […]

HEAD LINES Kerala

വിഡിയോക്ക് 1500, ഫോട്ടോയ്ക്ക് 500 രൂപ; കൊല്ലത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റ വഴി വിറ്റ ദമ്പതികൾ അറസ്റ്റിൽ

കൊല്ലം കുളത്തൂപ്പുഴയിൽ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ വിറ്റ ദമ്പതികൾ പിടിയിൽ. ഇൻസ്റ്റഗ്രാം വഴിയാണ് വിൽപന നടത്തിയത്. പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ ട്യൂഷന്‍ എടുക്കാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20) എന്നിവരാണ് പിടിയിലായത്. ‌ ‌ പിന്നീട് പീഡന ദൃശ്യങ്ങള്‍ ഭാര്യയെ ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു ഇന്‍സ്റ്റാഗ്രാം വഴി ഷെയര്‍ ചെയ്യുകയായിരുന്നു. ഫോട്ടോക്ക് 50 രൂപമുതല്‍ അഞ്ഞൂറ് രൂപവരെയും ദൃശ്യങ്ങള്‍ക്ക് 1500 രൂപ വരെയും പ്രതികള്‍ […]

Kerala Latest news

‘വിശക്കുന്നവർക്ക് ഭക്ഷണം എടുത്തു കഴിക്കാവുന്ന സ്നേഹ അലമാര’ ;പദ്ധതി യാഥാർത്ഥ്യമാക്കി ഡിവൈഎഫ്ഐ

വിശന്നിരിക്കുന്നവർക്ക് ഭക്ഷണം എടുത്തു കഴിക്കാവുന്ന സ്നേഹ അലമാര പദ്ധതി ഡിവൈഎഫ്ഐ കൊല്ലം ജില്ലയിൽ ആരംഭിച്ചു. കൊല്ലം ജില്ലയിലെ ഡിവൈഎഫ്ഐ തൃക്കോവിൽവട്ടം മേഖല കമ്മിറ്റി നേതൃത്വത്തിലാണ് വിശന്നിരിക്കുന്നവർക്ക് ഭക്ഷണം എടുത്തു കഴിക്കാവുന്ന സ്നേഹ അലമാര പദ്ധതി ആരംഭിച്ചത്. ഡിവൈഎഫ്ഐ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിവരം പങ്കുവച്ചത്. പൊതു അലമാരയിൽ നിന്നും ആവശ്യക്കാർക്ക് ഭക്ഷണങ്ങൾ എടുക്കാം. ജോലിക്കും മറ്റുമായി പോകുമ്പോൾ വീട്ടിൽ നിന്ന് ഉച്ചയൂണ് കരുതുന്നവർ ഒരു പൊതി അധികം അലമാരയിൽ വെക്കാം. സമൂഹത്തിലുള്ള എല്ലാ മേഖലയിലുള്ളവരുടെയും പിന്തുണയും സ്നേഹ അലമാരയ്ക്ക് […]

Kerala Local

ട്രെയിൻ തട്ടി തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതര പരിക്ക്

കൊല്ലത്ത് ട്രെയിൻ തട്ടി തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ റെയിൽവേ ക്രോസ് മുറിച്ചുകടക്കുന്നതിനിടയിൽ ട്രെയിൻ ഇടിക്കുകയായിരുന്നു. വവ്വാക്കാവിനടുത്തുള്ള റെയിൽവേ ക്രോസിലാണ് സംഭവം. കുറുങ്ങപ്പള്ളി അംബികാ ഹൗസിൽ അംബുജാക്ഷിക്കാണ് പരിക്കേറ്റത്. മറ്റ് തൊഴിലാളികൾക്കൊപ്പം അടച്ചിട്ട റെയിൽവേ ക്രോസ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അംബുജാക്ഷിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kerala

കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

കൊല്ലം രാമൻകുളങ്ങരയിൽ കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. കിണറിൽ കുടുങ്ങിയത് കല്ലുംപുറം സ്വദേശി വിനോദാണ്. വിനോദ് കിണറ്റിൽ അകപ്പെട്ടത് നിർമ്മാണ പ്രവർത്തനത്തിനിടെയിലാണ്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വിനോദിനെ പുറത്തെടുത്തത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് വിനോദിനെ രക്ഷപ്പെടുത്താനുള്ള ശ്രമം ആദ്യം മുതൽ നടത്തി. രണ്ടുദിവസമായി ഇവിടെ കിണറിന്റെ ജോലികൾ നടന്നുവരികയായിരുന്നു. രണ്ടുപേരാണ് കിണറിനുള്ളിൽ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ശേഷമാണ് അപകടം നടന്നതെന്നാണ് വിവരം. മണ്ണിടിഞ്ഞപ്പോൾ വിനോദ് അതിനുള്ളിൽ കുടുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആള്‍ പെട്ടന്ന് പുറത്തേക്ക് ചാടിയതിനാല്‍ രക്ഷപ്പെട്ടു. […]

Kerala

അമ്മയെ കടിച്ചതിന് വളര്‍ത്തുനായയെ അടിച്ചുകൊന്ന് യുവാക്കള്‍; ഡിജിപിക്ക് പരാതി നല്‍കി നായയുടെ ഉടമ

കൊല്ലത്ത് വീട്ടമ്മയെ കടിച്ച വളര്‍ത്ത് നായയെ യുവാക്കള്‍ വീട്ടില്‍ കയറി അടിച്ചു കൊന്നെന്ന് പരാതി. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ യുവാക്കള്‍ക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ വളര്‍ത്തുനായ പലരേയും കടിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കൊല്ലം മയ്യനാട് കാരിക്കുഴി വയലില്‍ ജയന്‍ തമ്പിയുടെ ഭാര്യ പൊടിമൊളെയാണ് കഴിഞ്ഞ ദിവസം സമീപവാസിയായ അനീഷയുടെ വളര്‍ത്തുനായ റോഡില്‍ വച്ച് കടിച്ചത്. അമ്മയെ പട്ടികടിച്ച കടിച്ചെന്ന് അറിഞ്ഞതോടെ പ്രകോപിതരായ ഇവരുടെ മക്കളും സുഹൃത്തുക്കളും ചേര്‍ന്ന് അനീഷയുടെ വീട്ടില്‍ കയറി […]

Kerala

കൊല്ലത്ത് കത്തി നശിച്ച ഗോഡൗണിന് എൻ.ഒ.സി ഇല്ല; കണ്ടെത്തൽ അഗ്‌നിശമസേനയുടെ പ്രാഥമിക റിപ്പോർട്ടിൽ

അഗ്‌നിബാധയിൽ നശിച്ച കൊല്ലത്തെ മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഗോഡൗണിന് എൻ. ഒ സി. ഇല്ലെന്ന് കണ്ടെത്തൽ. അഗ്‌നിശമസേനയുടെ പ്രാഥമിക റിപ്പോർട്ടിലാണ് കണ്ടെത്തൽ. ഗോഡൗണിന് മുന്നിൽ കൂട്ടിയിട്ടിരുന്ന ബ്ലീച്ചിംഗ് പൗഡർ നിന്നാണ് തീ പടർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 26 ഫയർ യൂണിറ്റുകൾ രണ്ടര ലക്ഷം ലിറ്റർ വെള്ളം ഉപയോഗിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ജില്ലയിലെ മെഡിക്കൽ കോളേജ് ഉൾപ്പെടെ എല്ലാ സർക്കാർ ആശുപത്രികളിലേക്കും വിതരണം ചെയ്യേണ്ടിയിരുന്ന മരുന്നുകളും , വിലപിടിപ്പുള്ള ആശുപത്രി ഉപകരണങ്ങളുമാണ് കത്തി നശിച്ചതിൽ ഉൾപ്പെടുന്നത്.ഇതിൽ ജീവൻരക്ഷാ […]

Kerala

കുടുംബശ്രീ രജത ജൂബിലി പരിപാടിക്ക് നൽകിയ ഭക്ഷണത്തിൽ ഭക്ഷ്യവിഷബാധ; കൊല്ലത്ത് എട്ടോളം പേർ ചികിത്സ തേടി

കൊല്ലം ചാത്തന്നൂരിൽ ഭക്ഷ്യവിഷബാധ. എട്ടോളം പേർ ചാത്തന്നൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ചുവട് 2023 കുടുംബശ്രീ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം പാക്കറ്റ് ആയി പൊറോട്ടയും വെജിറ്റബിൾ കറിയും നൽകിയിരുന്നു. ചാത്തന്നൂർ ഗണേഷ് ഫാസ്റ്റ് ഫുഡ് കടയിൽ നിന്നാണ് ഭക്ഷണപ്പൊതികൾ വാങ്ങിയത്. കടയിൽ ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വിഭാഗാം പരിശോധന നടത്തുന്നു. ഹെൽത്ത്‌ കാർഡ് മൂന്നുവർഷമായി ഹോട്ടൽ പുതുക്കിയിട്ടില്ലെന്ന് കണ്ടെത്തി