തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. അഖിലെന്ന പ്രവര്‍ത്തകന് കുത്തേറ്റു. പരിക്കേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എസ്.എഫ്.ഐ നേതൃത്വത്തിനെതിരെ സംഘടനയുടെ പ്രവര്‍ത്തകര്‍ തന്നെ പ്രതിഷേധിച്ചതോടെ കോളജില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായി.
എസ്.എഫ്.ഐ നേതാവ് നസീമാണ് അഖിലിനെ കുത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇയാള്‍ നേരത്തെ പാളയത്ത് പൊലീസുകാരനെ അക്രമിച്ച കേസിലെ പ്രതികൂടിയാണ്. കാമ്പസില്‍ വിദ്യാര്‍ഥി നേതാക്കള്‍ കത്തിയുമായി വിലസുകയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. സംഘര്‍ഷത്തിന് പിന്നാലെ വിദ്യാര്‍ഥി ഐക്യമെന്ന മുദ്രാവാക്യവുമായി വിദ്യാര്‍ഥികള്‍ കാമ്പസിന് പുറത്തിറങ്ങി റോഡ് ഉപരോധിച്ചു.
അതിക്രമം നടത്തിയവരെ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്ന് എസ്.എഫ്.ഐ ജില്ലാ കമ്മറ്റി അറിയിച്ചു. പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ജില്ലാ കമ്മിറ്റി ചര്‍ച്ചക്ക് വിളിച്ചു.