സെക്രട്ടേറിയറ്റില്‍ ഗാര്‍ഡ് ഡ്യൂട്ടി ചെയ്ത പോലീസുദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം മേനംകുളം കിന്‍ഫ്രയില്‍ 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 300പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം തെളിഞ്ഞത്.
കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനിലെ ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുമായി സമ്പര്‍ക്കത്തിലുള്ളവരെയെല്ലാം ക്വാറന്റീനിലേക്ക് മാറ്റും. സെക്രട്ടേറിയറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരനും രോഗം സ്ഥിരീകരിച്ചു.
അതേസമയം, സെക്രട്ടേറിയറ്റില്‍ ഗാര്‍ഡ് ഡ്യൂട്ടി ചെയ്ത പോലീസുദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചു. കൂടാതെ പാറശാല താലൂക്ക് ആശുപത്രിയിലെ സര്‍ജറി വാര്‍ഡില്‍ ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു രോഗികള്‍ക്കും നാല് കൂട്ടിരിപ്പുകാര്‍ക്കുമാണ് രോഗം ബാധിച്ചത്.