ട്രാഫിക് നിയമലംഘനങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ ഉപയോഗിച്ച് കണ്ടെത്തി പിഴ ഈടാക്കുന്നതിനുള്ള സമയപരിധി നീട്ടി. എ ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ച് മുതലാകും പിഴ ഈടാക്കിത്തുടങ്ങുക. ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇരുചക്ര വാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളെ കൊണ്ടു പോകുന്നതിന് ഇളവ് നല്‍കുന്നതില്‍ നിയമോപദേശം തേടാനും തീരുമാനമായി.
മെയ് 19 കഴിഞ്ഞ് പിഴ ഈടാക്കിത്തുടങ്ങുമെന്നായിരുന്നു മുന്‍പ് അറിയിച്ചിരുന്നത്. മെയ് 19 വരെ ബോധവത്കരണമാസമായാണ് നിശ്ചയിച്ചിരുന്നത്. ഏപ്രില്‍ 20 മുതലാണ് സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ മിഴി തുറന്നത്.
മോട്ടോര്‍ വാഹന വകുപ്പിന്റെ 726 എ ഐ ക്യാമറകളാണ് നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നത്. കനത്ത പിഴയാണ് നിയമലംഘനങ്ങള്‍ക്ക്
എ ഐ ക്യാമറ നിരീക്ഷിക്കുന്ന ട്രാഫിക് നിയമലംഘനങ്ങളും പിഴ വിവരങ്ങളും ഇങ്ങനെ:
ഹെല്‍മെറ്റില്ലാതെ ഇരുചക്ര യാത്ര ചെയ്താല്‍ 500
ഇരുചക്ര വാഹനത്തില്‍ മൂന്നുപേര്‍ യാത്ര ചെയ്താല്‍ 1000
ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2000
സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്താല്‍ 500
അമിത വേഗതയില്‍ വാഹനം ഓടിച്ചാല്‍ 1500
അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്താല്‍ 250
ലൈന്‍ ട്രാഫിക് ലംഘനം, അപകടകരമായ ഓവര്‍ ടേക്കിങ്ങ് 2000
മിറര്‍ ഇല്ലെങ്കില്‍ 250
റെഡ് ലൈറ്റ് തെറ്റിച്ചാല്‍ കോടതിയ്ക്ക് കൈമാറും