India Kerala

ടി.പി സെന്‍കുമാറിന്‍റെ പരാതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ടി.പി സെന്‍കുമാറിന്‍റെ പരാതിയില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മാധ്യമ പ്രവര്‍ത്തകരായ പിജി സുരേഷ് കുമാര്‍, കടവില്‍ റഷീദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

തിരുവനന്തപുരം പ്രസ്ക്ളബില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ തന്നെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്ന ടി.പി സെന്‍കുമാറിന്റെ പരാതിയിലാണ് കേസ്. മാധ്യമപ്രവര്‍ത്തകരായ പിജി സുരേഷ് കുമാര്‍, കടവില്‍ റഷീദ് എന്നിവര്‍ക്കെതിരെ ഗൂഡാലോചന, കൈയ്യേറ്റം ചെയ്യല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കന്‍റോണ്‍ഡമെന്‍റ് പൊലീസാണ് കേസെടുത്തത്. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തത്. നേരത്തെ മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ ടിപി സെന്‍കുമാറടക്കം പത്ത് പേര്‍ക്കെതിയരേയും കേസെടുത്തിരുന്നു. ഇക്കഴിഞ്ഞ 16 ാം തീയതിയാണ് സംഭവം നടക്കുന്നത്. തിരുവനന്തപുരം പ്രസ് ക്ളബില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് സെന്‍കുമാര്‍ ക്ഷുഭിതനാകുകയായിരുന്നു. ഇതിന് പിന്നാലെ ടി.പി സെന്‍കുമാറിനൊപ്പം വന്നവര്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു.