സംസ്ഥാനത്ത് കുതിച്ച് ഉയർന്ന് സ്വർണ്ണവില. ഇന്ന് പവന് 600 രൂപ വര്‍ധിച്ചു. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് നല്‍കേണ്ട വില 46480 രൂപയാണ്.ഗ്രാമിന് 75 രൂപ വര്‍ധിച്ച് 5810 രൂപയിലെത്തി. 45,920 രൂപയായിരുന്നു ഇതിനുമുൻപ് ഉയർന്ന സ്വർണവില.
ഒരു മാസത്തിനിടെ ഇത്രയും വില ഉയരുന്നത് ആദ്യമാണ്. ആഗോള വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇനിയും വില വര്‍ധിക്കാനാണ് സാധ്യത. ഡോളറിന്റെ മൂല്യം കുറയുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. ഡോളര്‍ ഇന്‍ഡക്സ് 102ലേക്ക് ഇടിഞ്ഞിരിക്കുകയാണ്. നേരത്തെ ഇത് 107 വരെ ഉയര്‍ന്ന ശേഷം ഇടിയുകയായിരുന്നു.
അതേസമയം ബുധനാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 82 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.