Kerala

സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് 62 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പത്ത് പേരുടെ പരിശോനാഫലം നെഗറ്റീവായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 23 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും.

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പത്ത് പേരുടെ പരിശോനാഫലം നെഗറ്റീവായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 23 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും. തമിഴ്നാട് 10, മഹാരാഷ്ട്ര 10, കർണാടക, ഡൽ‌ഹി, പഞ്ചാബ് 1 വീതം. സമ്പർക്കത്തിലൂടെ ഒരാൾക്കും രോഗമുണ്ടായി. ജയിലിൽ കഴിയുന്ന രണ്ട് പേർക്കും ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. ഇതിനു പുറമേ എയർ ഇന്ത്യയുടെ ക്യാബിൻ ക്രൂവിലെ 2 പേർക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് പോസിറ്റീവ് ആയ ആളുകൾ പാലക്കാട് 14, കണ്ണൂർ 7, തൃശൂർ 6, പത്തനംതിട്ട 6, മലപ്പുറം 5, തിരുവനന്തപുരം 5, കാസർകോട് 4, എറണാകുളം 4, ആലപ്പുഴ 3, വയനാട് 2, കൊല്ലം 2, കോട്ടയം, ഇടുക്കി, കോഴിക്കോട് 1 വീതം. പത്തുപേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. വയനാട് 5, കോഴിക്കോട് 2, കണ്ണൂർ, മലപ്പുറം, കാസർകോട് 1 വീതം. രോഗം സ്ഥിരീകരിച്ച് കോട്ടയത്ത് ചികിൽ‌സയിലായിരുന്ന തിരുവല്ല സ്വദേശി ജോഷി മരിച്ചു.