വയനാട് തവിഞ്ഞാൽ മക്കിക്കൊല്ലി ജനവാസ മേഖലയിൽ ഭീതി പടർത്തിയ കടുവയെ പിടികൂടി. വനപാലകർ സ്ഥാപിച്ച കൂട്ടിൽ ഇന്നലെ അർദ്ധ രാത്രിയാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ കടുവ നിരവധി വളർത്തു മൃഗങ്ങളെ ആക്രമിച്ചു കൊന്നിരുന്നു. കടുവയെ മുത്തങ്ങയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
