Kerala

മൂന്നാറിൽ വീണ്ടും ഭീതി പരത്തി ജനവാസമേഖലയിൽ കടുവ; ആശങ്കയിൽ പ്രദേശവാസികൾ

കാട്ടാന ആക്രമണങ്ങൾ തുടരുന്നതിനിടെ മൂന്നാറിൽ വീണ്ടും ഭീതി പരത്തി ജനവാസമേഖലയിൽ കടുവ. നല്ലതണ്ണി എസ്റ്റേറ്റിനും കല്ലാർ എസ്റ്റേറ്റിനും ഇടയിലെ വഴിയിലാണ് വീണ്ടും കടുവയെ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം വീണ്ടും കടുവയെ കണ്ടെന്ന് പ്രദേശത്തെ ഓട്ടോറിക്ഷ യാത്രക്കാരൻ പറഞ്ഞു. ഇന്നലെ രാവിലെ പത്ത് മണിയോടെ കല്ലാർ എസ്റ്റേറ്റിന് സമീപമാണ് ആദ്യം കടുവയെ കണ്ടത്. മൂന്നാറിൽ നിന്നും കല്ലാർ എസ്റ്റേറ്റിലേക്ക് പോകുന്ന വാഹന യാത്രക്കാർ എടുത്ത കടുവയുടെ ചിത്രം പുറത്തുവന്നിരുന്നു. റോഡിന് കുറുകെ സഞ്ചരിക്കുന്ന കടുവയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. […]

Kerala

കടുവ ഭീതിയിൽ പൊന്മുടിക്കോട്ട; തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം

വയനാട്ടിൽ കടുവ ഭീതിയിൽ കഴിയുന്ന പൊൻമുടിക്കോട്ടയിൽ ജനങ്ങൾ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു. തിങ്കാഴ്ച മുതൽ കടുവയെ പിടികൂടും വരെ അനിശ്ചിതകാല സമരം നടത്താനാണ് സമരസമിതി തീരുമാനം. പ്രദേശത്ത് കടുവയെ പിടികൂടാൻ നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിച്ചു എങ്കിലും ഭീതിക്ക് അറുതി ആയിട്ടില്ല. അതേസമയം പിലാക്കാവിൽ കടുവയെ പിടികൂടാൻ വനം വകുപ്പ് നേരത്തെ സ്ഥാപിച്ച കൂട് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ച് നിരീക്ഷണം തുടരുകയാണ്. പൂമല, നെടുമ്പാലയടക്കം ഗ്രാമങ്ങളിൽ വന്യമൃഗ ഭീഷണി നിലനിൽക്കെ വയനാട് ജില്ലയിലെ വനം വകുപ്പ് RRT […]

Kerala

മാനന്താവാടിയിലെ കടുവ സാന്നിധ്യം; പിലാക്കാവിൽ കൂട് സ്ഥാപിച്ച് വനംവകുപ്പ്

വയനാട് മാനന്താവാടിയിലെ കടുവ സാന്നിധ്യത്തിൽ പിലാക്കാവിൽ കൂട് സ്ഥാപിച്ച് വനംവകുപ്പ്. തുടർച്ചയായി രണ്ട് ദിവസം പ്രദേശത്തിറങ്ങിയ കടുവ വനത്തിലേക്ക് പോയെന്നാണ് നിഗമനം. പൊൻമുടിക്കോട്ട, മങ്കൊമ്പ് എന്നിവിടങ്ങളിൽ ഒന്നിലേറെ കടുവകളുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ വിവിധയിടങ്ങളിലായി വനം വകുപ്പ് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു പിലാക്കാവ് മണിയന്‍ക്കുന്നിലിറങ്ങിയ കടുവ ഒരു പശുക്കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. മണിയന്‍കുന്ന് നടുതൊട്ടിയില്‍ ദിവാകരന്റെ രണ്ട് വയസ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. കടുവ തന്നെയാണ് പശുവിനെ ആക്രമിച്ചതെന്ന് ദിവാകരന്‍ പറഞ്ഞു. വീടിന് സമീപത്തെ […]

Kerala

വയനാട്ടിൽ പിടിയിലായത് കർഷകൻ്റെ ജീവനെടുത്ത കടുവ

വയനാട് കുപ്പാടിത്തറയിൽ പിടികൂടിയ കടുവ മൂന്ന് ദിവസം മുൻപ് കർഷകൻ്റെ ജീവനെടുത്ത കടുവയെന്ന് നിഗമനം. കടുവയുടെ സഞ്ചാര പാത സമാനമാണ്. കാൽപാടുകൾ കൂടി പരിശോധിച്ച ശേഷമാണ് ഇത്തരമൊരു നി​ഗമനത്തിലേക്ക് വനംവകുപ്പ് സംഘം അറിയിച്ചു. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ മരിച്ചത്. 50 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാവുകയായിരുന്നു. കൃഷിയിടത്തിൽ വച്ച് തോമസിനെ കടുവ ആക്രമിച്ചത്. ആക്രമണത്തിൽ കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റിരുന്നു. കടുവയുടെ സാന്നിധ്യം […]

Kerala

വയനാട്ടില്‍ രണ്ടിടങ്ങളില്‍ കടുവയിറങ്ങി

വയനാട്ടില്‍ രണ്ടിടങ്ങളില്‍ കടുവ. വാകേരിയിലും അമ്പലവയലിലും ജനവാസ മേഖലയില്‍ കടുവയിറങ്ങി. വാകേരിയില്‍ ഇറങ്ങിയ കടുവ ഗാന്ധിനഗറിലെ റോഡില്‍ കിടക്കുകയാണ്. കടുവയ്ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. അമ്പലവയലില്‍ ഇറങ്ങിയ കടുവ രണ്ട് ആടുകളെ കൊന്നു. മാഞ്ഞൂപറമ്പില്‍ ബേബിയുടെ രണ്ട് ആടുകളെയാണ് കൊന്നത്. രാവിലെ ആറുമണിയോടെയാണ് കടുവ റോഡില്‍ കിടക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കാലില്‍ പരുക്കേറ്റ നിലയിലാണ്.വനംവകുപ്പും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കടുവയെ നിരീക്ഷിച്ചുവരികയാണ്. മെഡിക്കല്‍ സംഘം കൂടി സ്ഥലത്തെത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

Kerala

കണ്ണൂർ ആറളം ഫാമിൽ കടുവയുടെ ആക്രമണം; പശു ചത്തു, നാട്ടുകാർ ഭീതിയിൽ

കണ്ണൂർ, ആറളം ഫാം നാലാം ബ്ലോക്കിൽ കടുവയുടെ ആക്രമണത്തിൽ പശു ചത്തു. ഫാം നാലാം ബ്ലോക്കിലെ അസീസിന്റെ പശുവിനെയാണ് രാവിലെ ചത്ത നിലയിൽ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ആറളം ഫാമിലും പുനരധിവാസ മേഖലയിലും വീണ്ടും കടുവാ ഭീതി ഉടലെടുത്തിരിക്കുകയാണ്. ആറളത്തെ അസീസിന്റെ പശുവിനെയാണ് വീടിന് സമീപം രാവിലെ ചത്ത നിലയിൽ കണ്ടെത്തിയത്.രണ്ടാഴ്ച്ച മുൻപ് ഫാമിൽ കണ്ടെത്തിയ കടുവയാണ് പശുവിനെ കൊന്നതെന്നാണ് കരുതുന്നത്. സ്ഥലത്ത് പരിശോധന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ക്യാമറ […]

Kerala

സിംഹങ്ങളുടേയും കടുവകളുടേയും സ്വകാര്യ ഉടമസ്ഥത നിരോധിക്കുന്ന ബില്ലില്‍ ഒപ്പുവച്ച് ജോ ബൈഡന്‍

സിംഹങ്ങളുടേയും കടുവകളുടേയും സ്വകാര്യ ഉടമസ്ഥത നിരോധിക്കുന്ന ബില്ലില്‍ ഒപ്പുവച്ച് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. കടുവകള്‍, സിംഹങ്ങള്‍, പുലികള്‍ മുതലായവയുടെ ഉടമസ്ഥാവകാശം മൃഗശാലകള്‍, ഏജന്‍സികള്‍, പാര്‍ക്കുകള്‍ എന്നിവയ്ക്ക് മാത്രമായി പരിമിതപ്പെടുത്തുകയാണെന്ന് ബൈഡന്‍ പ്രഖ്യാപിച്ചു. ബിഗ് ക്യാറ്റ് പബ്ലിക് സേഫ്റ്റി ആക്ട് എന്ന പേരിലുള്ള ബില്ലിലാണ് ബൈഡന്‍ ചൊവ്വാഴ്ച ഒപ്പുവച്ചത്. ജനങ്ങളും സിംഹങ്ങളും കടുവകളും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളും തമ്മിലുള്ള ഇടപെടലുകളും ചൂഷണങ്ങളും നിയന്ത്രിക്കാനാണ് ബില്ലിലൂടെ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. നെറ്റ്ഫഌക്‌സില്‍ വലിയ ഹിറ്റായി മാറിയ ടൈഗര്‍ കിംഗ് എന്ന […]

Kerala

വാഴവരയെ വിറപ്പിച്ച കടുവ കുളത്തിൽ വീണു ചത്തു; ജഡം കണ്ടെത്തിയത് ഏലത്തോട്ടത്തിലെ കുളത്തിൽ

ഇടുക്കി വാഴവരയെ വിറപ്പിച്ച കടുവ കുളത്തിൽ വീണു ചത്തു. കട്ടപ്പന നിർമ്മലാസിറ്റി ഇടയത്തുപാറയിൽ ഷിബുവിൻ്റെ ഏലത്തോട്ടത്തിലെ കുളത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ഏറെ ദിവസമായി വാഴവരയിലെ ജനങ്ങൾ കടുവ ഭീതിയിലായിരുന്നു. രണ്ട് ദിവസം മുമ്പ് കണ്ടത്തിൽ ജോൺ ദേവസ്യ എന്നയാളുടെ പശുവിനെ കടിച്ച് അവശനിലയിലാക്കിയിരുന്നു. ഒരു വയസുള്ള പശുക്കിടാവിനെയാണ് കടുവ ആക്രമിച്ചത്. കടുവയുടെ കാൽപ്പാടുകൾ കൂടി കണ്ടെത്തിയതോടെ പ്രദേശവാസികൾ വലിയ ഭീതിയിലായിരുന്നു. അതിനിടയിലാണ് ഏലത്തോട്ടത്തിലെ കുളത്തിൽ കടുവയുടെ ജഡം കണ്ടെത്തിയത്. വയനാട് മീനങ്ങാടിയില്‍ ഭീതി പരത്തിയ കടുവ […]

Kerala

പേടിപ്പിച്ചും വലച്ചും ഒടുവില്‍ കുടുങ്ങി; മീനങ്ങാടിയിലെ കടുവ പിടിയില്‍

വയനാട് മീനങ്ങാടിയില്‍ ഭീതി പരത്തിയ കടുവ പിടിയില്‍. കുപ്പമുടി എസ്റ്റേറ്റ് പൊന്‍മുടി കോട്ടയിലാണ് കടുവ കൂട്ടില്‍ കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് കടുവ കൂട്ടില്‍ അകപ്പെട്ടത്. കടുവയെ എസ്റ്റേറ്റില്‍ നിന്ന് മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. കൃഷ്ണഗിരി ഉള്‍പ്പെടെയുള്ള പ്രദേശത്ത് ആക്രമണം നടത്തിയ കടുവ തന്നെയാണോ കുടുങ്ങിയതെന്ന് ഇനിയും സ്ഥിരീകരിക്കേണ്ടതുണ്ട്. കടുവ കൂട്ടില്‍ കുടുങ്ങിയത് കാണാനായി നിരവധി ജനങ്ങളാണ് കൂടിനരികെ തടിച്ചുകൂടിയത്. കടുവയ്ക്ക് എന്തെങ്കിലും തരത്തിലുള്ള ശാരീരിക അവശതകളുണ്ടോയെന്ന് ഉടന്‍ പരിശോധിക്കും.

Kerala

ചീരാലില്‍ ഭീതി പടര്‍ത്തിയ കടുവ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി

വയനാട് ചീരാലില്‍ ഭീതി വിതച്ച കടുവ വനംവകുപ്പിന്റെ കെണിയിലായി. ചീരാല്‍ പഴൂര്‍ ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഒരു മാസത്തിലേറെയായി ജില്ലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവ നിരവധി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. കടുവയെ പിടികൂടണമെന്ന ശക്തമായ ആവശ്യവുമായി ജനങ്ങള്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് കടുവ കെണിയില്‍ കുടുങ്ങുന്നത്. ഇന്ന് പുലര്‍ച്ചെയോടെയാണ് കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കെണിയിലാകുന്നത്. കടുവയെ ബത്തേരിയിലുള്ള കടുവ പരിപാലന കേന്ദ്രത്തിലേക്ക് എത്തിച്ചു. പുലര്‍ച്ചെയോടെ മറ്റൊരു വളര്‍ത്തുപശുവിനെ കൂടി കടുവ ആക്രമിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിന് […]