ആരാണ് സ്ഥാനാര്‍ത്ഥി എന്ന ചോദ്യം കേട്ട് മടുത്ത തൃശൂരിലെ എന്‍.ഡി.എ പ്രവര്‍ത്തകര്‍ക്ക് ആശ്വാസമായി… അവസാനം തുഷാര്‍ വെളളാപ്പള്ളി പ്രചാരണം തുടങ്ങി
Related News
സംസ്ഥാനത്ത് ഈ വർഷം വരൾച്ച രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് ഈ വർഷം വരൾച്ച രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. വേനല്‍ മഴയിലുണ്ടായ കുറവും കടുത്ത ചൂടുമാകും പ്രധാന കാരണം. അതിനൊപ്പം തന്നെ പ്രളയത്തിൽ മേൽമണ്ണ് ഒലിച്ചുപോയതുമാണ് വരൾച്ചയുടെ പ്രധാനകാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.കൂടാതെ പ്രളയത്തിൽ മണ്ണും വെള്ളവും കുത്തിയൊലിച്ച് പോയതും ഭൂഗർഭ ജലവിതാനം കുറയാൻ കാരണമായി . ജനുവരിയിലും ഫെബ്രുവരി ഇതുവരെയും മഴയുടെ അളവില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഈ കുറവ് വരള്‍ച്ചയ്ക്ക് കാരണമാകുമെന്ന മുന്നറിയിപ്പാണ് വിദഗ്ദ്ധര്‍ നല്‍കുന്നത്. മറ്റ് വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നേരത്തെ തന്നെ ഭൂഗര്‍ഭജലം കുറഞ്ഞ് തുടങ്ങി. […]
സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കോവിഡ്; 4701 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 674, തൃശൂര്‍ 630, എറണാകുളം 578, കോട്ടയം 538, മലപ്പുറം 485, കൊല്ലം 441, പത്തനംതിട്ട 404, പാലക്കാട് 365, ആലപ്പുഴ 324, തിരുവനന്തപുരം 309, കണ്ണൂര്‍ 298, വയനാട് 219, ഇടുക്കി 113, കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,472 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി […]
ജോര്‍ജ് ആലഞ്ചേരി ബിഷപ് സ്ഥാനം ഒഴിഞ്ഞു
കർദിനാൾ ജോർജ് ആലഞ്ചേരി എറണാകുളം അങ്കാമാലി അതിരൂപതയുടെ ഭരണ ചുമതല ഒഴിഞ്ഞു. പുറത്താക്കിയ സഹായമെത്രാന്മാരെ തിരിച്ചെടുക്കുകയും ചെയ്തു. ആന്റണി കരിയൽ അതിരൂപതയുടെ പുതിയ ബിഷപ്പായി ചുമതലയേൽക്കും. ബിഷപ്പിന് അതിരൂപതയുടെ സ്വതന്ത്ര ചുമതല നൽകി. കർദിനാളിന് അതിരൂപതയുടെ ഭരണകാര്യ ചുമതല അധികാരം നഷ്ടപ്പെട്ടു. അതിരൂപതയുടെ ഭരണകാര്യ – സാമ്പത്തിക കാര്യങ്ങൾ പുതിയ ബിഷപ്പിനായിരിക്കും. നേരത്തെ പുറത്താക്കിയ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ മാണ്ഡ്യ ബിഷപ്പായി നിയമിച്ചു. ജോസ് പുത്തന്‍വീട്ടില്‍ ഫരീദാബാദ് രൂപതയുടെ സഹായമെത്രാനായി ചുമതലയേൽക്കും.