ലോക്സഭ തെരഞ്ഞെടുപ്പില്‍ 8 സീറ്റുകൾ ആവശ്യപ്പെട്ടെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. സീറ്റ് വിഭജന ചർച്ചകളുടെ ആദ്യഘട്ടം പൂർത്തിയായി. മാന്യമായ ഏത് സെറ്റില്‍മെന്റിനും തയ്യാറാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
Related News
വെളിച്ചമില്ല; ഈ സ്കൂളിലെ ബൂത്തിൽ മേൽക്കൂരയിലെ ഓടിളക്കി മാറ്റി വോട്ടെടുപ്പ്!
കക്കോടി: വെളിച്ചക്കുറവ് മൂലം കോഴിക്കോട് കക്കോടി പഞ്ചായത്തിലെ ബൂത്തിൽ വോട്ടെടുപ്പ് നടത്തിയത് മേൽക്കൂരയിലെ ഓടിളക്കി. മാതൃബന്ധു വിദ്യാശാല യുപി സ്കൂളിലെ 131 എ ഓക്സിലറി ബൂത്തിലാണ് സംഭവമെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. വോട്ടെടുപ്പ് തുടങ്ങിയ രാവിലെ ഏഴു മണിയോടെ തന്നെ വോട്ടർമാർ വെളിച്ചക്കുറവ് സംബന്ധിച്ച് ബൂത്ത് കൺവീനർ എ.കെ. ബാബുവിനെയും ചെയർമാൻ മനോജ് ചീക്കപ്പറ്റയെയും പരാതി അറിയിച്ചു. ഇതേ തുടർന്ന് പ്രിസൈഡിങ് ഓഫിസറെ വിവരം അറിയിച്ചു. കൃത്യമായി ചിഹ്നം കാണാൻ പ്രയാസമുള്ളതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മേൽക്കൂരയിലെ ഓട് ഇളക്കാൻ തീരുമാനിക്കുകയായിരുന്നു. […]
പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേട്; മുഹമ്മദ് ഹനീഷിന്റെ മൊഴിയെടുത്തു
പാലാരിവട്ടം പാലം നിര്‍മാണത്തിലെ ക്രമക്കേടില്‍ വിജിലിന്‍സ് റോഡ് ആന്‍ഡ് ബ്രിഡ്ജ് കോര്പ്പറേഷന് മുന്‍ എം.ഡി മുഹമ്മദ് ഹനീഷിന്റെ മൊഴിയെടുത്തു. പാലം നിര്‍മാണം നടക്കുമ്പോള്‍ മുഹമ്മദ് ഹനീഷായിരുന്നു കോർപ്പറേഷൻ എംഡി .നിർമ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ,കരാർ വിവരങ്ങൾ മേൽനോട്ട ചുമതല എന്നി കാര്യങ്ങളാണ് വിജിലന്‍സ് ചോദിച്ചത്.
മരടിൽ പുഴുവരിച്ച മീൻ പിടികൂടിയ കേസ്; കണ്ടെയ്നറുകളുടെ ഉടമയെ കണ്ടെത്തി
മരടിൽ നിന്ന് പുഴുവരിച്ച മീൻ പിടികൂടിയ കേസിൽ രണ്ടു കണ്ടെയ്നറുകളുടെയും ഉടമയെ കണ്ടെത്തി.വിജയവാഡ സ്വദേശി ലക്ഷ്മി പ്രസാദിന്റേതാണ് വാഹനങ്ങൾ. കണ്ടെയ്നറുകൾ വാടകയ്ക്ക് നൽകിയതാണെന്നും പഴകിയ മീൻ ഇടപാടുമായി തനിക്ക് ബന്ധമില്ലെന്നും ലക്ഷ്മി പ്രസാദ് നഗരസഭയെ അറിയിച്ചു. എറണാകുളം മരടിൽ രണ്ടു കണ്ടെയ്നറുകളിൽ ആയി പഴകിയ മീൻ പിടികൂടിയ സംഭവത്തിൽ കണ്ടെയ്നർ ലോറികളുടെ ഉടമയായ ലക്ഷ്മി പ്രസാദിനോട് നേരിട്ട് ഹാജരാക്കണമെന്ന് മരട് നഗരസഭ അറിയിച്ചിട്ടുണ്ട്.കണ്ടെയ്നറുകൾ തന്റേതാണെന്നും എന്നാൽ പഴകിയ മീൻ ഇടപാടുമായി തനിക്ക് ബന്ധമില്ലെന്നും ലക്ഷ്മിപ്രസാദ് പറഞ്ഞു. ലോറികൾ […]