തൃശൂര്‍ പൂരത്തിന് എത്തിക്കുന്ന ആനകളുടെ ഫിറ്റ്നസ് പരിശോധന ഉറപ്പാക്കും. പാപ്പാന്മാര് കൊവിഡ് നെഗറ്റീവ് ആണെങ്കില്‍ മാത്രമേ ആനകള്‍ക്ക് അനുമതി ലഭിക്കുകയുള്ളൂ. എല്ലാ ആന പാപ്പന്മാര്ക്കും ആര്‍ടിപിസിആര്‍ ഫലം വേണമെന്നും വനം വകുപ്പ്. 40 അംഗ സംഘം ആനകളെ പരിശോധിക്കും. തലേദിവസം രാവിലെ 8 മണി തൊട്ട് 6 മണി വരെയായിരിക്കും പരിശോധന. പാപ്പാന്മാര്ക്ക് കൊവിഡ് പോസിറ്റീവ് ആയാല്‍ ആനകള്‍ക്ക് അനുമതി നിഷേധിക്കും. അതേസമയം പൂരം കൊടിയേറി. പൂരത്തിന്റെ പ്രധാന സാരഥികളായ തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.15നും 12നും മധ്യേയും പാറമേക്കാവില്‍ 12.05നുമാണ് കൊടിയേറ്റം നടന്നത്. തിരുവമ്പാടിക്ഷേത്രത്തില്‍ തഴത്തുപുരക്കല് കുടുംബം തയ്യാറാക്കിയ കൊടിമരം പൂജകള്‍ക്ക് ശേഷം ആര്‍പ്പുവിളികളോടെ തട്ടകക്കാര്‍ ഏറ്റുവാങ്ങി. ക്ഷേത്രഭാരവാഹികളുടെ സാന്നിധ്യത്തില്‍ ദേശക്കാര്‍ കൊടിയര്ത്തി. ചെമ്പില്‍ കുടുംബമാണ് പറമേക്കാവിന് വേണ്ടി കൊടിമരം ഒരുക്കിയത്. കൊടിയേറ്റിന് ശേഷം പെരുവനം കുട്ടന്മാരാരുടെ മേളത്തിന്റെ അകമ്പടിയോടെ പാറമേക്കാവ് ഭഗവതി വടക്കുംനാഥനിലെ ചന്ദ്രപുഷ്കര്‍ണിയിലേക്ക് ആറാട്ടിനായി എഴുന്നള്ളി.
Related News
ഉമ്മന്‍ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു
ഉമ്മന്‍ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. പത്തനംതിട്ട ജില്ലയിലെ ഏനാത്ത് വടക്കേടത്ത് കാവിലാണ് അപകടമുണ്ടായത്. ഉമ്മന്‍ചാണ്ടി സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കുയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രത്യേക സംഘം
വിഴിഞ്ഞത്തെ ക്രമസമാധാനപാലനത്തിന് ഡിഐജിക്ക് കീഴിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു. സ്പെഷ്യൽ പൊലീസ് ഓഫീസറായി ഡിഐജി ആർ നിശാന്തിനിയെ നിയമിച്ചു. ക്രമസമാധാനപാലനത്തോടൊപ്പം വിഴിഞ്ഞം സംഘർഷത്തെക്കുറിച്ചുള്ള അന്വേഷണവും സംഘം നടത്തും ആർ നിശാന്തിനിക്ക് കീഴിൽ ഒരു പ്രത്യേക സംഘം വിഴിഞ്ഞം സംഘർഷത്തെക്കുറിച്ചുള്ള അന്വേഷണം നടത്തും. 4 എസ്പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്നതാണ് സംഘം. ഡിസിപി അജിത്കുമാർ, കെ.ഇ ബൈജു, മധുസൂദനൻ എന്നിവർ സംഘത്തിലുണ്ട്. ഡിഐജി ഇന്ന് സ്ഥലം സന്ദർശിക്കും. തിടുക്കപ്പെട്ട് അറസ്റ്റ് വേണ്ടെന്നാണ് സർക്കാർ നിർദേശം. ഞായറാഴ്ചയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് […]
എം.ശിവശങ്കറെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന എം.ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി. പുതിയ ഐടി സെക്രട്ടറിയായി എം മുഹമ്മദ് വൈ സഫിറുള്ള യെ നിയമിച്ചു. നേരത്തെ എം.ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റുന്നത്. കേസിനെക്കുറിച്ച് പരാമർശിക്കാതെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെന്ന ഒരു വരി പ്രസ്താവനയും ഇത് സംബന്ധിച്ച് […]