Kerala

തൃശൂർ പട്ടിക്കാടിനു സമീപം ചകിരി കമ്പനിയിൽ വൻ തീപിടുത്തം

തൃശൂർ പട്ടിക്കാടിന് സമീപം ആൽപ്പാറയിലെ ചകിരി കമ്പനിയിൽ വൻ തീപിടുത്തം. ആളപായമില്ല. ഒരു വാഹനം പൂർണമായി കത്തി നശിച്ചു. രാത്രി 12:30ഓടെയാണ് അപകടം ഉണ്ടായത്. പൈനാടത്ത് ജോയിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് സ്ഥാപനം

ചകിരിയിൽ നിന്ന് ചോറും കയറും വേർതിരിക്കുന്ന ഉപകരണങ്ങളും കയർ പിരിക്കുന്ന ഉപകരണങ്ങളും പൂർണ്ണമായും കത്തി നശിച്ചു. ലോഡ് കയറ്റി നിന്നിരുന്ന വാഹനമാണ് കത്തി നശിച്ചത്. ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തൃശൂരിൽ നിന്ന് മൂന്ന് ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.