തൃശൂർ ഏങ്ങണ്ടിയൂർ തിരുമംഗലത്ത് നിയന്ത്രണം വിട്ട കാർ റോഡരികിൽ നിന്നിരുന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരുക്ക്. തിരുമംഗലം സ്വദേശി അംബുജാക്ഷൻ (55) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറരയോടെ ദേശീയ പാതയിലായിരുന്നു അപകടം. തെക്ക് ഭാഗത്ത് നിന്ന് വന്നിരുന്ന കാറാണ് നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറിയത്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം. ബാബു, ജോസഫ് എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. അംബുജാക്ഷൻ്റെ മൃതദേഹം ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രി മോർച്ചറിയിൽ. വാടാനപ്പള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Related News
തൃശൂർ ശക്തൻ സ്റ്റാൻഡിൽ മദ്യപാനി സംഘങ്ങൾ തമ്മിൽ സംഘർഷം; മൂന്ന് പേർക്ക് വെട്ടേറ്റു
തൃശൂർ ശക്തൻ സ്റ്റാൻഡിൽ മദ്യപാനി സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ആക്രമണത്തിൽ നടത്തറ സ്വദേശി നിതിൻ, ഒളരി സ്വദേശി മുരളി , പനമുക്ക് സ്വദേശി അനിൽ എന്നിവർക്കാണ് പരുക്കേറ്റത്. ഫ്ലക്സ് മുറിക്കുന്ന കത്തി ഉപയോഗിച്ചാണ് ആക്രമണം നടന്നത്. ആലപ്പുഴ സ്വദേശി ഹരിയാണ് ആക്രമിച്ചത്. ആക്രമണം തടയുന്നതിനിടെ ആണ് മുരളിക്ക് പരുക്കേറ്റത്. പരുക്കേറ്റവർ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
കെ സുരേന്ദ്രന്റെ സീറ്റില്‍ അനിശ്ചിതത്വം; തൃശൂര്‍ വിട്ട് തരില്ലെന്ന് ബി.ഡി.ജെ.എസ്
ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിൽ കടുത്ത അനിശ്ചിതത്വം. സുരേന്ദ്രനായി തൃശൂര്‍ മണ്ഡലം വിട്ട് നല്കാന് ബി.ഡി.ജെ.എസ് തയ്യാറായില്ല. പത്തനംതിട്ടയില്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച സ്ഥിതിയാണ്. ഇന്ന് ചേരുന്ന ബി.ജെ.പി കേന്ദ്ര തെരെഞ്ഞെടുപ്പ് സമിതി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചേക്കും. പത്തനംതിട്ടയിൽ മത്സരിക്കണം എന്ന കാര്യത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള നിലപാട് കടുപ്പിച്ചതാണ് ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് തിരിച്ചടി ആയത്. ഇതോടെ തൃശൂരില്‍ സുരേന്ദ്രനെ പരിഗണിച്ചു. എന്നാല്‍ തൃശൂര്‍ വിട്ട് നല്‍കാനാകില്ലെന്നാണ് […]
‘അരിക്കൊമ്പൻ ഒറ്റയ്ക്കല്ല, ദൗത്യം ഇന്നുതന്നെ ലക്ഷ്യം കാണുമെന്ന് പ്രതീക്ഷിക്കുന്നു’; എ.കെ ശശീന്ദ്രൻ
അരിക്കൊമ്പൻ ദൗത്യം ഇന്നുതന്നെ ലക്ഷ്യം കാണുമെന്നാണ് കരുതുന്നതെന്ന് മന്ത്രി എകെ ശശീന്ദ്രൻ. മൂന്ന് മണിവരെ മാത്രമേ മയക്കുവെടിവയ്ക്കാൻ നിലവിലെ നിയമം അനുവദിക്കുകയുളളൂ. അരിക്കൊമ്പൻ ഒറ്റയ്ക്കല്ല എന്നതാണ് പ്രശ്നം. അരിക്കൊമ്പൻ ഒറ്റയ്ക്കല്ല എന്നതാണ് പ്രശ്നം. അരിക്കൊമ്പനെ എങ്ങോട്ട് കൊണ്ടുപോകും എന്നത് പിടിച്ച ശേഷം വ്യക്തമാക്കുമെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ ആദ്യഘട്ടം നീളുന്നു. ആനയെ കണ്ടെത്തിയെങ്കിലും വെടിവയ്ക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കൂട്ടമായി ആനകൾ നിൽക്കുന്നതിനാലാണ് ദൗത്യസംഘത്തിന് അടുത്തേക്ക് ചെല്ലാൻ സാധിക്കാത്തത്. രണ്ട് തവണ പടക്കം പൊട്ടിച്ചിട്ടും […]