തൊടുപുഴയിലെ കല്ലാനിക്കല്‍ സ്‌കൂളിന് മുന്നിലെ മൈതാനത്ത് ആഞ്ഞു വീശിയ ചുഴലിക്കാറ്റ് നാട്ടുകാരെ പരിഭ്രാന്തരാക്കി. എന്നാല്‍ പിന്നീട് കാഴ്ച കൗതുകത്തിനു വഴിമാറി. ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് മൈതാനത്ത് ചുഴലിക്കാറ്റ് വീശിയത്. കുട്ടികള്‍ ഈ സമയത്ത് മൈതാനത്ത് ഇല്ലായിരുന്നു. ചുഴലിക്കാറ്റിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്.
നൂറു മീറ്ററോളം ഉയരത്തില്‍ പൊടി ഉയര്‍ത്തിയ ശേഷമാണ് ചുഴലിക്കാറ്റ് ശമിച്ചത്. കാറ്റില്‍ നാശ നഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാറ്റ് വീശിയതോടെ കുട്ടികളെ പുറത്തിറക്കാതെ അധ്യാപകര്‍ ശ്രദ്ധിക്കുകയും ചെയ്തു.