തൊടുപുഴയിൽ 17 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്നു പരിഗണിക്കും. കേസിലെ മുഖ്യപ്രതിയും ഇടനിലക്കാരനുമായ കുമാരമംഗലം സ്വദേശി ബേബി, പെരിന്തൽമണ്ണ സ്വദേശി ജോൺസൻ എന്നിവരെയാണ് പൊലീസ്, കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. കേസിലെ മറ്റു പ്രതികളെ കണ്ടെത്തുന്നതിനും തെളിവ് ശേഖരിക്കുന്നതിനും ഇരുവരേയും പൊലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്യും. പത്തു പ്രതികളുള്ള കേസിൽ പെൺകുട്ടിയുടെ അമ്മ അടക്കം 8 പേർ അറസ്റ്റിലായിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ നടന്ന കുറ്റകൃത്യമായതിനാൽ പ്രതികൾക്കെതിരെ 7 കേസുകളാണ് തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Related News
കൊവിഡ് വ്യാപനം; സംസ്ഥാനത്ത് കൂട്ട പരിശോധന ഇന്ന് പൂർത്തിയാകും
കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കൂട്ട പരിശോധന ഇന്ന് പൂർത്തിയാകും. കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിൽ പരിശോധന വർധിപ്പിക്കാനാണ് നിർദേശം. ആദ്യ ദിനമായ ഇന്നലെ 1,33,836 പേരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കി. ഏറ്റവും കൂടുതൽ പേരെ പരിശോധിച്ചത് കോഴിക്കോട് ജില്ലയിലാണ്, 19,300 പേർ. എറണാകുളത്ത് 16,210 പേരെയും തിരുവനന്തപുരത്ത് 14,087 പേരെയും പരിശോധിച്ചു. ഏറ്റവും കുറവ് പരിശോധന കൊവിഡ് വ്യാപനം കുറഞ്ഞ ഇടുക്കിയിലാണ്, 3,055 പേർ. ഇന്നത്തെ ദിവസം രണ്ടര ലക്ഷം പരിശോധന പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും […]
ഡോ.കഫീല്ഖാന് പങ്കെടുത്ത പരിപാടിയെ കുറിച്ച് പൊലീസ് അന്വേഷണം; വിവാദത്തില്‍
പത്ത് മാസം മുന്‍പ് ഡോ കഫീല്ഖാന് പങ്കെടുത്ത കോഴിക്കോട് മെഡിക്കല്‍ കോളജിലെ സംവാദത്തെക്കുറിച്ച് പോലീസ് അന്വേഷണം. രാജ്യദ്രോഹ പ്രവര്‍ത്തനം നടന്നുവെന്ന ബിജെപിയുടെ ആവശ്യം പരിഗണിച്ച് ആശുപത്രി വികസന സമിതിയാണ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. ഇതിനെതിരെ അധ്യാപകരും വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിട്ടുണ്ട്. 2018 മെയ് മാസത്തിലാണ് ഡോ കഫീല്‍ ഖാനെ പങ്കെടുപ്പിച്ച് കോളേജ് യൂണിയന് സംവാദം സംഘടിപ്പിച്ചത്. പ്രിന്‍സിപ്പാള്‍ പരിപാടിക്ക് അനുമതി നല്‍കിയിരുന്നില്ല.രണ്ട് അധ്യാപകരും മുപ്പതോളം വിദ്യാര്‍ത്ഥികളും സംവാദത്തില്‍ പങ്കെടുത്തു. കോളേജ് യൂണിയന്റെ ഫേസ്ബുക്ക് പേജില്‍ പരിപാടി ലൈവായി നല്‍കുകയും […]
കേരള കോൺഗ്രസിലെ തർക്കപരിഹാരത്തിന് യു.ഡി.എഫ് ഇടപെടുന്നു
കേരള കോൺഗ്രസിലെ തർക്കപരിഹാരത്തിന് യു.ഡി.എഫ് ഇടപെടുന്നു. മുന്നണിയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസം തകർക്കുന്ന രീതിയിൽ ഒരു നടപടിയും ഉണ്ടാകരുതെന്ന് കോൺഗ്രസ് നേതാക്കൾ ചർച്ചയിൽ ആവശ്യപ്പെട്ടു. ഏകപക്ഷീയമായി ചെയർമാനെ തിരഞ്ഞെടുത്തതിൽ കടുത്ത അതൃപ്തി അറിയിച്ച ജോസഫ്, മുന്നണിക്ക് കോട്ടം തട്ടുന്ന ഒന്നും ഉണ്ടാകില്ല എന്ന് ഉറപ്പുനൽകി. കേരള കോൺഗ്രസിലെ തർക്കങ്ങൾ പിളർപ്പിലേക്ക് എത്തുകയും ജോസ് കെ മാണിയുടെ ചെയർമാൻ തിരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് തുടർ നടപടികൾ സംബന്ധിച്ച് യു.ഡി.എഫ് നേതാക്കൾ ചർച്ച നടത്തിയത്. ലോക്സഭാ […]