തിരുവനന്തപുരം കഴക്കൂട്ടത്ത് ഫർണീച്ചർ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു. മേനംകുളം തുമ്പ കിൻഫ്ര അപ്പാരൽ പാർക്കിലെ ഇൻട്രോയൽ ഫർണീച്ചറിന്റെ നിർമ്മാണ യൂണിറ്റിലാണ് രാത്രി ഒൻപതരയോടെയാണ് അപകടമുണ്ടായത്. കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് തീപിടുത്തം ആദ്യം കണ്ടത്. ഉടൻ കഴക്കൂട്ടം പോലീസിലും ഫയർഫോഴ്സിലും അറിയിച്ചു. ടെക്നോപാർക്കിൽ ഉൾപ്പടെയുള്ള അഗ്നിശമന സേനയുടെ യൂണിറ്റുകൾ എത്തി തീയണച്ചു. ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടത്തിന്റെ കണക്ക് വ്യക്തമായിട്ടില്ല.
Related News
എസ്.എസ്.എല്‍.സി, ഹയർ സെക്കന്‍ഡറി, വി.എച്ച്.സി പരീക്ഷകൾ ഇന്ന്; 13.74 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതും
ഈ അധ്യയന വർഷത്തെ എസ്.എസ്.എല്‍.സി, ഹയർ സെക്കന്‍ഡറി, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി പരീക്ഷ ഇന്ന് ആരംഭിക്കും. വിദ്യാഭ്യാസ മേഖലയിൽ മൂന്ന് വകുപ്പുകളും ഏകീകരിച്ചതിന് ശേഷമുള്ള ആദ്യ പൊതു പരീക്ഷയാണിത്. എല്ലാ വിഭാഗങ്ങളിലുമായി 13.74 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് വിഭാഗങ്ങളിലും ഒന്നിച്ച് പരീക്ഷ നടക്കുന്നത്. കേരളത്തിലും ഗൾഫിലും ലക്ഷദ്വീപിലുമായി 4,24,214 വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി എഴുതുന്നത്. ഇതിനായി മൂന്നിടത്തുമായി 2945 പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിച്ചു. 2009 പരീക്ഷാകേന്ദ്രങ്ങളിലായി 8,91,397 വിദ്യാർഥികൾ ഹയർ സെക്കണ്ടറി പരീക്ഷക്ക് […]
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുന്‍പേ കണ്ണൂരില്‍ പി.കെ ശ്രീമതിയുടെ കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകള്‍
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുന്‍പേ കണ്ണൂരില്‍ പി.കെ ശ്രീമതി എം.പിയുടെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകള്‍.റൈസിങ് കണ്ണൂര്‍ എന്ന പേരിലാണ് മുഖ്യമന്ത്രിയുടെയും ശ്രീമതിയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുളളത്. ബോര്‍ഡുകള്‍ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി . കണ്ണൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പി.കെ ശ്രീമതി തന്നെ വീണ്ടും മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ശ്രീമതിക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ചിത്രം കൂടി ആലേഖനം ചെയ്തിട്ടുളള […]
മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പൊലീസിനെതിരെ കെ.ജി.എം.ഒ.എ
മാധ്യമപ്രവര്‍ത്തകനെ ശ്രീറാം വെങ്കിട്ടരാമന് കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസിനെതിരെ ഡോക്ടര്‍മാരുടെ സംഘടന. രക്ത പരിശോധന നടത്താന്‍ എസ്.ഐ, ആവശ്യപ്പെട്ടില്ലെന്ന് കെ.ജി.എം.ഒ.എ സെക്രട്ടറി പറഞ്ഞു. ശ്രീറാമിന്റെയും വഫയുടെയും ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. അപകടത്തിന് ശേഷം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ശ്രീറാമിനെ രക്തപരിശോധന നടത്താന്‍ എസ്.ഐ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഇതിനെതിരെയാണ് ഡോക്ടര്‍മാരുടെ സംഘടന രംഗത്ത് വന്നിരിക്കുന്നത്. ശ്രീറാമിന്റെ മെഡിക്കല്‍ പരിശോധന മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് കെ.ജി.എം.ഒ.എ […]