India Kerala

സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു

സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. കളമേശരി മെഡിക്കല്‍ കോളജില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന ഏഴ് പേര്‍ക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു . ഇതിന് പുറമെ തിരുവനന്തപുരത്തും നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാളുടെ പരിശോധന ഫലം നെഗറ്റീവാണ്. നിപയില്ലെങ്കിലും ഇന്‍കുബേഷന്‍ കാലാവധി പൂര്‍ത്തിയാക്കുന്നതുവരെ ഐസോലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കപ്പെട്ടവരെ നിരീക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. നിരീക്ഷണത്തിലുളള രോഗികളുടെ പരിശോധന ഫലങ്ങള്‍ പുറത്ത് വന്നതോടെ നിപയുടെ രണ്ടാംവരവിന്‍റെ ഭീതി അകലുന്നു. കളമശേരി മെഡിക്കല്‍ കോളജില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പേവേശിപ്പിച്ച ഏഴ് പേര്‍ക്കും നിപ്പയില്ലെന്ന് സ്ഥീതീരകിച്ചു. ഇതിന് പുറമെ തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച രണ്ടുപേരില്‍ ഓരാള്‍ക്ക് കൂടി നിപയില്ലെന്ന സ്ഥിരീകരണം വന്നു.

മറ്റേയാളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് ആലപ്പുഴയിലേക്ക് അയച്ചിട്ടുണ്ട്. കോഴിക്കോട് ഒരാള്‍ ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്നു. ഇയാള്‍ക്കും നിപ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. തൃശൂര്‍ ഒരു കുട്ടിയടക്കം അഞ്ചു പേര്‍ പനിയെ തുടര്‍ന്ന് നീരീക്ഷണത്തിലാണ്. ആശങ്ക അകന്നെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുമെന്ന് ആരോഗ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. നിപ സംശയത്തെ തുടര്‍ന്ന് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നവരെ ഇന്‍കുബേഷന്‍ കാലാവധിയായ ജൂലൈ പകുതി വരെ നീരക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. നിപ വൈറസ് സ്ഥീതികരിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്‍റെ ആരോഗ്യ സ്ഥിതിയില്‍ കാര്യമായ പുരോഗതിയുണ്ട്.