വൈദ്യനെന്ന വ്യാജേന ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും. തിരുവല്ല സ്വദേശി ജ്ഞാനദാസിനെതിരെയാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് ജഡ്ജി ജി.പി.ജയകൃഷ്ണൻ വിധി പ്രസ്താവിച്ചത്. അഡ്വക്കേറ്റ് പി.എസ്.മനോജാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.
Related News
ശബരിമലയിൽ ഇത്തവണ ലഭിച്ചത് 154.5 കോടിയുടെ വരുമാനം
ശബരിമലയിൽ ഇത്തവണ ലഭിച്ചത് 154.5 കോടിയുടെ വരുമാനം.കഴിഞ്ഞ മണ്ഡലകാലത്ത് 21.11 കോടിമാത്രമാണ് ലഭിച്ചത്. ഇക്കുറി 21.36 ലക്ഷം പേർ ദർശനം നടത്തി. ( sabarimala 2022 revenue ) കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇടയിലും ശബരിമലയിൽ ഇക്കുറി ഭക്തജനങ്ങളുടെ എണ്ണത്തിൽ വർധനയാണ് ഉണ്ടായത്. പൊലീസ് നൽകുന്ന കണക്ക് പ്രകാരം ഇത്തവണ 21 .36 ലക്ഷം പേർ ദർശനം നടത്തി. ഇക്കാരണത്താൽ തന്നെ കൊവിഡ് തരംഗം ആഞ്ഞുവീശിയ 2020 ലേക്കാൾ വരുമാനത്തിലും വർധന സംഭവിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . 154 […]
ശബരിമല യുവതീ പ്രവേശനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ നിയമം കൊണ്ടുവരണമെന്ന് ദേവസ്വം മന്ത്രി
ശബരിമല യുവതീ പ്രവേശനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ നിയമം കൊണ്ടുവരണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് . ഇക്കാര്യം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.യുവതി പ്രവേശനം തടയാന്‍ എന്‍.കെ പ്രേമചന്ദ്രന് അവതരിപ്പിക്കുന്ന സ്വകാര്യ ബില്ലിന് എല്ലാ സ്വകാര്യ ബില്ലുകൾക്കും ഉണ്ടാകുന്ന അനുഭവമുണ്ടാകുമെന്നും കടകംപള്ളി പറഞ്ഞു.
ഭർതൃവീട്ടിൽ മോഫിയ ക്രൂര പീഡനത്തിന് ഇരയായെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്
മോഫിയ പർവീൻ ഭത്താവിന്റെ വീട്ടിൽ ക്രൂര പീഡത്തിന് ഇരയായെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഭർതൃ മാതാവ് സ്ഥിരമായി ഉപദ്രവിച്ചെന്നും മോഫിയയുടേ ശാരീരത്തിൽ പല തവണ മുറിവേൽപ്പിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. പെൺകുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമം നടന്നു. സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി മർദിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം മോഫിയയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മോഫിയയുടെ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ച മുഖ്യമന്ത്രി നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തു. മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് […]