Kerala

സെക്രട്ടറിയേറ്റിൽ ഫയലുകൾ കെട്ടിക്കിടക്കുന്നു; മുഖ്യമന്ത്രി വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു

ചൊവ്വാഴ്ച രാവിലെ 10.30നാണ് യോഗം . വീഡിയോ കോൺഫറന്‍സ് വഴിയാകും യോഗം ചേരുക


സെക്രട്ടറിയേറ്റിൽ ഫയലുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ മുഖ്യമന്ത്രി വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു. ചൊവ്വാഴ്ച രാവിലെ 10.30നാണ് യോഗം . വീഡിയോ കോൺഫറന്‍സ് വഴിയാകും യോഗം ചേരുക.

കോവിഡിന് പിന്നാലെ സെക്രട്ടറിയേറ്റിന്‍റെ പ്രവർത്തനം ഭാഗികമായി നിശ്ചലമായതോടെയാണ് ഫയൽ നീക്കങ്ങൾ തടസപ്പെട്ടത്.വിവിധ വകുപ്പുകളിലായി ഒന്നര ലക്ഷത്തോളം ഫയലുകൾ കെട്ടിക്കിടക്കുന്നുവെന്നാണ് വിലയിരുത്തൽ. മാത്രമല്ല കഴിഞ്ഞ കുറെ കാലത്തിനിടയിൽ ഫയൽ നീക്കത്തിനിടയിൽ കാര്യമായ പുരോഗതിയുമില്ല. ഓരോ ഫയലും ഓരോ ജീവിതമാണെന്ന ഓർമപ്പെടുത്തി അധികാരമേറ്റിട്ടും ഉദ്യോഗസ്ഥർ അത്തരത്തിൽ ഇടപെട്ടില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഇതേ തുടർന്നാണ് ചൊവ്വാഴ്ച വകുപ്പ് സെക്രട്ടറിമാരുടെ യോഗം മുഖ്യമന്ത്രിവിളിച്ചത്. വ്യാഴാഴ്ച വരെ തീരുമാനമെടുത്ത ഫയലുകളുടെ എണ്ണം , തീർപ്പാക്കേണ്ടവയുടെ പുരോഗതി എന്നിവ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്. റവന്യൂ ആഭ്യന്തരം ,പൊതു വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളിലാണ് ഫയലുകളേറെയും കെട്ടിക്കിടക്കുന്നത്.