Kerala

സ്കോളര്‍ഷിപ്പ് വിവാദത്തില്‍ ക്രൈസ്തവസഭകളെ തള്ളിയ കെ.ടി ജലീലിന്‍റെ നിലപാടിനെ പ്രതിരോധിക്കാതെ മുഖ്യമന്ത്രി

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിവാദത്തില്‍ ക്രൈസ്തവസഭകളെ തള്ളിയ കെടി ജലീലിന്‍റെ നിലപാടിനെ പ്രതിരോധിക്കാതെ മുഖ്യമന്ത്രി. ആനുകൂല്യങ്ങള്‍ ഒരു വിഭാഗം കൈയ്യടക്കുന്നുവെന്ന ക്രൈസ്തവ സഭകളുടെ നിലപാട് തെറ്റിദ്ധാരണ മൂലമാണെന്നായിരിന്നു ജലീലിന്‍റെ പ്രതികരണം. എന്നാല്‍ ക്രൈസ്തവ സഭകള്‍ ഉന്നയിച്ച് പ്രശ്നങ്ങള്‍ പഠിക്കാനുള്ള കമ്മീഷന്‍റെ റിപ്പോര്‍ട്ട് ലഭ്യമായ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ക്രൈസ്തവ സമൂഹത്തെ അടുപ്പിക്കാന്‍ ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ചിലരാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടാകുമെന്ന വിലയിരുത്തല്‍ ഇടത് മുന്നണിക്കുണ്ട്. അതുകൊണ്ട് ക്രിസ്ത്യൻ വിഭാഗങ്ങളുടെ പിന്നോക്ക അവസ്ഥ പഠിക്കുന്ന കോശികമ്മറ്റി റിപ്പോർട്ട് കിട്ടുന്ന മുറക്ക് വേഗത്തില്‍ നടപടി സ്വീകരിക്കാനുള്ള സാധ്യതയുമുണ്ട്.