സിറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഫാദര്‍ പോള്‍ തേലക്കാട്, ഫാദര്‍ ആന്റണി കല്ലൂക്കാരന് എന്നിവര്‍ക്കാണ് എറണാകുളം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. സിറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ എഫ്.ഐ.ആര് റദ്ദാക്കാനാകില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
Related News
മാധ്യമപ്രവർത്തകർക്കെതിരെ തോന്നിയപോലെ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ല: സുപ്രീംകോടതി
v മാധ്യമപ്രവർത്തകർക്കെതിരെ തോന്നിയപോലെ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ലെന്ന് സുപ്രീംകോടതി. കേദാർനാഥ് സിങ് വിധി അനുസരിച്ചുള്ള സംരക്ഷണം മാധ്യമപ്രവർത്തകർക്കുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രമുഖ മാധ്യമ പ്രവർത്തകൻ വിനോദ് ദുവെക്കെതിരായ രാജ്യദ്രോഹക്കുറ്റം റദ്ദാക്കി കൊണ്ടാണ് സുപ്രീംകോടതി വിധി. സമൂഹത്തിൽ ക്രമസമാധാന പ്രശ്നം ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്ന പരാമർശങ്ങളിൽ മാത്രമേ രാജ്യദ്രോഹക്കുറ്റം നിലനിൽക്കൂവെന്നാണ് കേദാര്‍നാഥ് കേസിൽ സുപ്രീംകോടതി നേരത്തെ വിധിച്ചിട്ടുള്ളത്. മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കേസുകൾ രജിസ്റ്റർ ചെയ്യുമ്പോൾ ഈ വിധി ബാധകമാണെന്ന് കോടതി വിധിച്ചു. തോന്നിയ പോലെ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് […]
ഡെല്‍റ്റ വകഭേദത്തിനെതിരെ കൊവിഷീല്‍ഡ് ആദ്യഡോസിന്റെ 61 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്
കൊവിഷീല്‍ഡ് വാക്സിന്റെ ആദ്യ ഡോസ് ഡെല്‍റ്റ വകഭേദത്തിനെതിരെ 61 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. കൊവിഡ് വിദഗ്ധ സമിതി മേധാവി ഡോ.കെ എന്‍ അറോറ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാം ഡോസ് സ്വീകരിക്കുന്നതിന്റെ ഇടവേള കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ആലോചനകള്‍ നടക്കുന്ന സാഹചര്യത്തിലാണ് കൊവിഷീല്‍ഡ് ആദ്യ ഡോസിന്റെ ഫലപ്രാപ്തി സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. രാജ്യത്ത് കൊവിഡ് വാക്സിനേഷന് രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള നാലാഴ്ചയായിരുന്നു. ലോകാരോഗ്യ സംഘടനയും ഇടവേള കൂട്ടുന്നതിന് അനുകൂല നിലപാടായിരുന്നു സ്വീകരിച്ചത്. 6 മുതല്‍ 16 ആഴ്ച […]
സംസ്ഥാന അധ്യക്ഷന്മാരും പ്രചാരണ സമിതി ചെയർമാൻമാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസില്‍ ധാരണ
ലോക്സഭ തെരഞ്ഞെടുപ്പില്‍ പി.സി.സി അധ്യക്ഷന്മാരും പ്രചാരണ സമിതി ചെയർമാൻമാരും മത്സരിക്കേണ്ടെന്ന് എ.ഐ.സി.സിയിൽ ധാരണ. സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പ് താത്പര്യങ്ങൾക്ക് തടയിടും. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന രീതി മാറ്റാനും തീരുമാനമായി. വൈകീട്ട് ചേരുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ തീരുമാനം ഹൈകമാൻഡ് വിശദീകരിക്കും. വിജയ സാധ്യത മാത്രം മാനദണ്ഡമാക്കിയാണ് കോൺഗ്രസിന്റെ നീക്കം. ഇതിൻറെ ഭാഗമായാണ് ഹൈകമാൻഡ് മാർഗരേഖ തയ്യാറാക്കിയിരിക്കുന്നത്. പി.സി.സി അധ്യക്ഷന്മാരും പ്രചാരണ സമിതി ചെയർമാൻമാരും മത്സരിക്കേണ്ടെന്നാണ് ധാരണ. മത്സരിക്കാനില്ലെന്ന് കേരള പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ […]