തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരായ സസ്പെന്ഷന് നടപടികള്‍ ആരോഗ്യവകുപ്പ് പിന്‍വലിച്ചു. ഡോക്ടടറുടെയും നഴ്സുമാരുടെയും സസ്പെൻഷനാണ് പിന്‍വലിച്ചത്. ഡി.എം.ഇ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്. അതേസമയം സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് അനില്‍കുമാറിന്റെ കുടുംബം പറഞ്ഞു. നിയമനപടികളുമായി മുന്നോട്ടുപോകുമെന്നും മകള്‍ അജ്ഞന മീഡിയവണിനോട് പറഞ്ഞു
Related News
കണ്ണൂര്‍ വി.സി. നിയമനം: മന്ത്രി ഡോ .ആര്. ബിന്ദു രാജിവയ്ക്കണമെന്ന് വി.ഡി. സതീശന്
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു . സ്വജനപക്ഷപാതത്തിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു സ്ഥാനം ഒഴിയണം. […]
ടി.പി വധം തെരഞ്ഞെടുപ്പ് വിഷയമായി ജനം ഏറ്റെടുക്കില്ല, വടകരയിൽ LDF വിജയിക്കും; കെ.കെ ശൈലജ
ടി.പി വധം തെരഞ്ഞെടുപ്പ് വിഷയമായി ജനം എടുക്കില്ലെന്നും യു.ഡി എഫ് ഇത് വിഷയമാക്കിയാലും ജനം ഏറ്റെടുക്കില്ലെന്നും വടകരയിലെ ഇടത് സ്ഥാനാർത്ഥി കെ.കെ ശൈലജ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത് വിഷയമാക്കേണ്ട ആവശ്യകത ഇല്ല. വടകരയിൽ ഇടത് പക്ഷ ജനാധിപത്യ മുന്നണി വിജയിക്കും. രാഷ്ട്രീയം വച്ചും ഇടത് പക്ഷം ജയിക്കണമെന്നത് നാടിൻ്റെ ആവശ്യമാണെന്ന് കൂടി അവർ വ്യക്തമാക്കി. ടി.പി വധം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. യുഡിഎഫ് ഈ വിഷയം ഉയർത്തിയാലും ജനം ഒരു വിഷയമായി ഇതെടുക്കില്ല. ടി.പി വധത്തെ […]
പത്തനംതിട്ട ഓമല്ലൂരിൽ വീടിന് തീപിടിച്ചു; മദ്യലഹരിയിൽ മകൻ തീയിട്ടതെന്ന് അമ്മ
പത്തനംതിട്ട ഓമല്ലൂരിൽ വീടിന് തീപിടിച്ചു. രാവിലെ 8 മണിയോടെയായിരുന്നു സംഭവം. മദ്യലഹരിയിൽ വീടിന് തീയിട്ടതെന്ന് അമ്മ പറഞ്ഞു. ഫയർഫോഴ്സ് എത്തി തീ അണച്ചു. മാതാവ് പൊള്ളലേറ്റ നിലയിലാണ്. ഓമല്ലൂർ സ്വദേശി ജുബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജുബിൻ എറണാകുളത്ത് ജോലി ചെയ്യുകയാണെന്ന് നാട്ടുകാർ പറയുന്നു.