ലക്ഷദ്വീപിൽ സുരക്ഷ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം. നിലവിലെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് നടപടി. കപ്പലുകള്‍, ജെട്ടി, പോര്‍ട്ട്, പോര്‍ട്ട് പരിസരം എന്നിവിടങ്ങളില്‍ പ്രത്യേകം നിരീക്ഷിക്കാനും ഉത്തരവ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കര്‍ശന നിര്‍ദേശങ്ങളാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ ലക്ഷദ്വീപ് ഭരണകൂടം നല്‍കിയിരിക്കുന്നത്. നിരീക്ഷണം ശക്തമാക്കണമെന്നാണ് നിരീക്ഷണ ഉദ്യോഗസ്ഥര്‍ക്ക് നല്കിയ മുന്നറിയിപ്പ്. നിലവിലെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് നടപടി.രാജ്യവ്യാപകമായി ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കൊച്ചിയിലെ ഓഫീസിന് മുന്നില്‍ നിരവധി സംഘടനകളാണ് പ്രതിഷേധവുമായി എത്തുന്നത്. നിരവധി സമരങ്ങളാണ് ഇതിന് മുന്നില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ദ്വീപുകള്‍, കപ്പലുകള്‍, കപ്പലുകളുമായി ബന്ധപ്പെട്ട പരിസരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കര്‍ശനമായ നിരീക്ഷണം ഉണ്ടാവണമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. കപ്പലുകള്‍, ജെട്ടി, പോര്‍ട്ട്, പോര്‍ട്ട് പരിസരം എന്നിവിടങ്ങളില്‍ പ്രത്യേകം നിരീക്ഷിക്കാനും ഈ ഉത്തരവില്‍ പറയുന്നുണ്ട്. സംശയകരമായ എന്ത് കണ്ടാലും ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കണമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. മുഴുവന്‍ സമയവും ജാഗ്രത വേണമെന്ന് ഈ ഉത്തരവില്‍ പറയുന്നുണ്ട്.
Related News
75 ലക്ഷം ആർക്ക്? സ്ത്രീശക്തി SS 397 ലോട്ടറി ഫലം പുറത്ത്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്ത്രീശക്തി SS 397 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. SM 761080 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് 75 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ SB 265572 എന്ന ടിക്കറ്റിന് ലഭിച്ചു. സമാശ്വാസ സമ്മാനമടക്കം നിരവധി സമ്മാനങ്ങളാണ് സ്ത്രീശക്തി ലോട്ടറിക്കുള്ളത്. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയ്ക്ക് 40 രൂപയാണ് വില. ഔദ്യോഗിക വെബ്സൈറ്റുകളായ http://www.keralalotteries.com […]
കേരളത്തിലേക്ക് ഐ.എസ് ഭീകരര്‍ കടന്നതായി സൂചന
ശ്രീലങ്കയില്‍ നിന്ന് മാല ദ്വീപ് വഴി കേരളത്തിലേക്ക് ഐ.എസ് ഭീകരര്‍ കടന്നതായി സൂചനയെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. തിരുവനന്തപുരം, കൊച്ചി കോഴിക്കോട് എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാന്‍ നിര്‍ദേശം. വൈകീട്ട് നാല് മുതല്‍ അതീവ ജാഗ്രത പാലിക്കണമെന്നും രഹസ്യാന്വേഷണം വിഭാഗം.
കള്ളക്കടത്തിലെ മുഖ്യ ആസൂത്രകരിൽ ഒരാളാണ് ശിവശങ്കറെന്ന് കസ്റ്റംസ്
സ്വർണക്കടത്തിൽ ശിവശങ്കറിന്റെ പങ്കിൽ ശക്തമായ തെളിവ് ലഭിച്ചെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുമായുള്ള അടുപ്പം ശിവശങ്കർ ദുരുപയോഗം ചെയ്തെന്നും കസ്റ്റംസ്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന പദവി ശിവശങ്കർ ദുരുപയോഗം ചെയ്തുവെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയുമായുള്ള അടുപ്പവും ശിവശങ്കർ ദുരുപയോഗം ചെയ്തു. കള്ളക്കടത്തിൽ കോൺസുലേറ്റ് ഉദ്യോസ്ഥരുടെ ബന്ധം ശിവശങ്കറിന് അറിയാമായിരുന്നു. മുതിർന്ന ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഇക്കാര്യം സർക്കാറിനെ അറിയിക്കേണ്ടതായിരുന്നുവെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ല. കള്ളക്കടത്തിലെ മുഖ്യ […]