Kerala

‘പി ടിയുടെ സ്വപ്‌നങ്ങൾ പൂർത്തീകരിക്കേണ്ടത് അനന്തരാവകാശി അല്ല’, ആ വോട്ട് എ എൻ രാധാകൃഷ്ണനാണ് നൽകേണ്ടതെന്ന് സുരേഷ് ഗോപി

തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണനെ തെരഞ്ഞെടുത്താൽ മണ്ഡലത്തിൽ ഒപ്പം പ്രവർത്തിക്കാൻ താനുമുണ്ടാകുമെന്നും സുരേഷ് ഗോപി. പിടിയുടെ സ്വപ്‌നങ്ങൾ പൂർത്തീകരിക്കേണ്ടത് അനന്തരാവകാശി അല്ലെന്നും, ആ വോട്ട് എ എൻ രാധാകൃഷ്ണനാണ് നൽകേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.

പി സി ജോർജിന് ബിജെപി പിന്തുണ നൽകുന്നത് സംബന്ധിച്ച് കെ സുരേന്ദ്രനോട് ചോദിക്കണമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. ക്രിസ്ത്യൻ കോൺക്രികേഷന്റെ കോൺക്ലെവ് ഡൽഹിയിൽ നടക്കും. ഒരു മുഖ്യമന്ത്രിയും വിചാരിച്ചാൽ തടയാനാവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

‘പിടിയുടെ സ്വപ്‌നങ്ങൾ പൂർത്തീകരിക്കേണ്ടത് അനന്തരാവകാശി അല്ല, ആ വോട്ട് എ എൻ രാധാകൃഷ്ണനാണ് നൽകേണ്ടത്. വിഷയങ്ങളൊക്കെ പലതും കാണും, തൃക്കാക്കരയിൽ ജനങ്ങളുടെ വിഷയം അവരുടെ നേതാവിനെ തെരഞ്ഞെടുക്കുക എന്നതാണ്. ആ വിഷയമേ നമ്മൾ ഇപ്പോൾ ചിന്തിക്കുന്നുള്ളു. ഒരുപാട് പ്രതിവിധികൾ ചെയ്യാനുണ്ട്. ഞാൻ പറഞ്ഞതിൽ നിന്നും പിന്നോട്ട് പോകുന്നില്ല. ക്രിസ്ത്യൻ കോൺക്രികേഷന്റെ കോൺക്ലെവ് ഡൽഹിയിൽ നടക്കും.ഒരു മുഖ്യമന്ത്രിയും വിചാരിച്ചാൽ തടയാനാവില്ല’ – സുരേഷ് ഗോപി പറഞ്ഞു.