4 പേര് മാത്രമാണ് ക്വാറന്റൈനില്‍ പോയത്.
തമിഴ്നാട്ടിലെ റെഡ്സോണ്‍ ജില്ലയില്‍ നിന്ന് കോട്ടയത്തെത്തിയ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ പോയില്ലെന്ന് ജില്ലാഭരണകൂടം. റെഡ്സോണായ തിരുവള്ളൂരില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ നാട്ടിലെത്തിയത്.
34 വിദ്യാര്‍ഥികളാണ് തമിഴ്നാട്ടില്‍ നിന്നും കോട്ടയത്ത് തിരികെയത്തിയത്. എന്നാല്‍ 4 പേര് മാത്രമാണ് ക്വാറന്റൈനില്‍ പോയതെന്നാണ് വിവരം. ബാക്കി 28 പേരെ കണ്ടെത്താന്‍ പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ് ജില്ലാ ഭരണകൂടം.
റെഡ്സോണില്‍ നിന്നുവരുന്നവര്‍ സര്‍ക്കാരിന്റെ ക്വാറന്റൈനില്‍ കഴിയണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഈ വിദ്യാര്‍ഥികള്‍ ജില്ലാഭരണകൂടത്തെ വിവരമറിയിച്ചില്ലെന്നാണ് മനസ്സിലാവുന്നത്. എന്തായാലും അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.