അട്ടപ്പാടി കക്കുപ്പടിയിൽ രണ്ടര വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം. കക്കുപ്പടി സ്വദേശി ഷെരീഫിന്റെ മകൾ ഷെൻസ ഫാത്തിമയെ ആണ് ഇന്നലെ തെരുവ് നായ ആക്രമിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കവേ കുഞ്ഞിനെ തെരുവ് നായ ആക്രമിക്കുകയായിരുന്നു. മുഖത്തും തലയിലുമായിട്ട് 6 സ്ഥലത്താണ് മുറിവേറ്റത്.
