മലപ്പുറത്ത് സ്ത്രീയുടെ വേഷത്തില്‍ വിവാഹപ്പന്തലിലെത്തിയ യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മലപ്പുറത്ത് എടത്തനാട്ടുകര സ്വദേശി ഷഫീഖിനെയാണ് മോഷ്ടാവെന്ന് ആരോപിച്ച് മര്‍ദ്ദിച്ചത്.
സംഭവത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരു സംഘം ആളുകള്‍ നിര്‍ബന്ധിച്ച് സ്ത്രീ വേഷം ധരിപ്പിക്കുകയായിരുന്നെന്നാണ് ഷഫീഖ് ഉന്നയിക്കുന്ന വാദം.
പെരിന്തല്‍മണ്ണയിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ചുരിദാര്‍ ധരിച്ചെത്തിയ ഷഫീഖിനെ വിവാഹത്തിനെത്തിയവര്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ പരുക്കേറ്റ യുവാവ് പാലക്കാട് വട്ടമ്ബലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.