സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാഫലം ജൂലൈയില്‍ പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബുവാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ സ്കൂളുകളില്‍ നാളെ പുതിയ അധ്യയന വര്‍ഷം തുടങ്ങും. കോവിഡ് മഹാമാരി ഭീതിയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സ്കൂളുകളിലേക്ക് നേരിട്ട് പ്രവേശനമില്ല. വിദ്യാഭ്യാസ വകുപ്പിന്റെ ഡിജിറ്റല്‍ ക്ലാസ് ഫസ്റ്റ് ബെല്‍ 2.0 നാളെ മുതല്‍ തുടങ്ങും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലാണ് ഉദ്ഘാടനം. പ്രവേശനോത്സവത്തില്‍ പങ്കെടുക്കുക 25 പേര് മാത്രം. ക്ലാസുകള്‍ വിക്ടേഴ്സ് ചാനലിലൂടെ ഓണ്‍ലൈന്‍ വഴിയാണ് നടത്തുക. ആദ്യ ആഴ്ച കുട്ടികള്‍ക്കായി കൌണ്‍സിലിങ് ക്ലാസ് നടത്തും. മുന്‍വര്‍ഷത്തെ ക്ലാസുകളുമായി ബന്ധിപ്പിക്കുന്ന ബ്രിഡ്ജ് ക്ലാസുകളുണ്ടാകും. വിരസത മാറ്റാന്‍ ആര്‍ട്ട് ക്ലാസുകളും ഈ വര്‍ഷമുണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു.
Related News
ബോണക്കാട് തീര്‍ഥാടനവിലക്ക്; കേസുകളില്‍ ബിഷപ്പിനെ പ്രതിയാക്കിയത് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നു
ബോണക്കാട് തീര്‍ഥാടനവിലക്കിനെതിരായ സമരത്തിലെ കേസുകളില്‍ ലത്തീന്‍ രൂപതാ ബിഷപിനെ പ്രതിയാക്കിയത് തെരഞ്ഞെടുപ്പ് ചര്‍ച്ചയാകുന്നു. നെയ്യാറ്റിന്‍കര രൂപതയുടെ നിലപാട് തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. സര്‍ക്കാര്‍ നിലപാട് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കേരള ലത്തീന്‍ കത്തോലിക്ക കൗണ്‍സില്‍ നെയ്യാറ്റിന്‍കര പ്രസിഡന്റ് മീഡിയവണിനോട് പറഞ്ഞു. ബോണക്കാട് കുരിശുമലയില്‍ വനഭൂമി കൈയ്യേറി കുരിശ് സ്ഥാപിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് തീര്‍ഥാടനത്തിന് വനംവകുപ്പ് വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് ലംഘിച്ച് തീര്‍ഥാടനം നടത്താന്‍ വിശ്വാസികള്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍പ്രതിഷേധങ്ങളും നടന്നു. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പും പൊലീസ് […]
എറണാകുളത്ത് വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
എറണാകുളം അരൂർ ഇടപ്പള്ളി ബൈപ്പാസിൽ വൈറ്റില ചളിക്കവട്ടത്തിന് സമീപം കാറിന് തീപിടിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം സംഭവിക്കുന്നത്. എൻജിൻ തകരാറാണ് തീ പിടിത്തത്തിന് കാരണം. തീപിടിക്കും മുൻപ് വാഹനം ഓടിച്ചിരുന്ന ആൾ പുറത്തിറങ്ങിയതിനാല്‍ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ഹൈക്കോടതി അഭിഭാഷകനായ രാജ് കരോളിന്റെ വാഹനമാണ് കത്തി നശിച്ചത്. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. ഫോഡ് ക്ലാസിക് എന്ന മോഡൽ കാറിനാണ് തീപിടിച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. വൈറ്റില സ്വദേശിയായ അഭിഭാഷകന്റേതാണ് തീപ്പിടിച്ച വാഹനം.
സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇ ഡി കേന്ദ്ര ഡയറക്ടറേറ്റിന് കൈമാറി; കേന്ദ്ര ഇ ഡിക്ക് അനുമതി ലഭിച്ചാൽ മൊഴിയെടുക്കും
സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇ ഡി കേന്ദ്ര ഡയറക്ടറേറ്റിന് കൈമാറി. രഹസ്യമൊഴി പരിശോധിച്ച ശേഷം തുടർ തീരുമാനമെടുക്കും. കേന്ദ്ര ഇ ഡിക്ക് അനുമതി ലഭിച്ചാൽ മൊഴിയെടുക്കും.കൂടാതെ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ ഹർജി നൽകും. പാലക്കാട് കസബ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നും ആവശ്യം. കഴിഞ്ഞ ദിവസമാണ് സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയുടെ പകര്‍പ്പ് ഇ ഡി ക്ക് കിട്ടിയത്. മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മക്കളുമടക്കമുള്ള കുടബംബാംഗങ്ങള്‍ക്കും മുൻ മന്ത്രിക്കും എതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍ […]