Kerala

സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; തിരുവനന്തപുരം രാജ്യത്ത് ഒന്നാമത്

സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 16.89 ലക്ഷം വിദ്യാർഥികൾ എഴുതിയ പരീക്ഷയിൽ 87.33 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം കുറവാണ് ഇത്തവണ വിജയം. 99.91 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും മുന്നിൽ. 78.05 ശതമാനം വിജയം നേടിയ പ്രയാഗ് രാജിലാണ് ഏറ്റവും കുറവ്. വിദ്യാർഥികൾക്കിടയിലെ അനാവശ്യ മത്സരം ഒഴിവാക്കാൻ ഇത്തവണ ഒന്ന്, രണ്ട്, മൂന്ന് ഡിവിഷനുകളായി തിരിക്കുന്നില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി.

National

വർഷത്തിൽ 2 ബോർഡ് പരീക്ഷകൾ, പ്ലസ്ടു വിദ്യാഭ്യാസം സെമസ്റ്റര്‍ വത്ക്കരിക്കുന്നു

രാജ്യത്തെ പ്ലസ്ടു വിദ്യാഭ്യാസം സെമസ്റ്റര്‍ വത്ക്കരിയ്ക്കാൻ നിർദ്ദേശിച്ച് ദേശിയ പാഠ്യ പദ്ധതി ചട്ടക്കൂട് (National Curriculum Framework (NCF)). പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ വർഷത്തിൽ രണ്ട് ബോർഡ് പരീക്ഷകൾ നടത്താൻ ശുപാർശ. 2005 ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്താണ് എൻസിഎഫ് അവസാനമായി പരിഷ്കരിച്ചത്. 9, 10 ക്ലാസുകളുടെ ഘടനയിലും പരീക്ഷാ രീതിയിലും മാറ്റമുണ്ടാകും. മിനിമം മാർക്ക് രീതി ഒഴിവാക്കും. നിലവിൽ, സിബിഎസ്ഇ ഉൾപ്പെടെയുള്ള മിക്ക ബോർഡുകളിലെയും വിദ്യാർത്ഥികൾ പത്താം ക്ലാസിൽ കുറഞ്ഞത് അഞ്ച് വിഷയങ്ങളെങ്കിലും […]

Kerala

സംസ്ഥാനത്ത് പ്ലസ് ടുവിന് 83.87% വിജയം; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവ്

സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ലസ് ടുവിന് 83.87% ശതമാനം വിജയമാണ് നേടിയത്. മുൻ വർഷം നേടിയത് 87.94% ആയിരുന്നു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. പ്ലസ്ടുവിൽ 4,22,890 പേരും വിഎച്ച്എസ്ഇയിൽ 29,711 പേരുമാണ് ഫലം കാത്തിരുന്നത്. 3,61,091 പേരെഴുതിയ പരീക്ഷയില്‍ 3,02,865 പേരാണ് വിജയിച്ചത്. സർക്കാർ സ്കൂളില്‍ 81.72% വും എയ്ഡഡ് സ്കൂളില്‍ 86.02% വും അൺ എയ്ഡ്ഡ് സ്കൂളില്‍ 81.12% വും ടെക്നിക്കൽ സ്കൂളില്‍ 68.71% […]

Kerala

പ്ലസ് ടു പരീക്ഷാ ഫലം ഇന്ന്; രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. തുടർന്ന് ഓൺലൈനായി ഫലം ലഭ്യമാകും. പ്ലസ്ടുവിൽ 4,22,890 പേരും വിഎച്ച്എസ്ഇയിൽ 29,711 പേരുമാണ് ഫലം കാത്തിരിക്കുന്നത്. മാർച്ച് 30 മുതലാണ് പ്ലസ് ടു പരീക്ഷകൾ ആരംഭിച്ചത്. മെയ് മൂന്ന് മുതൽ പ്രാക്ടിക്കൽ പരീക്ഷയും സംഘടിപ്പിച്ചിരുന്നു. മുമ്പ് ജൂൺ 20ന് പരീക്ഷ ഫലം വരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ജൂൺ 21 ന് ഫലം പ്രഖ്യാപിക്കുമെന്ന് അറിയിക്കുകയായിരുന്നു. ഫലം ലഭ്യമാകുന്ന […]

Education India

സിബിഎസ്ഇ 12ാം ക്ലാസിലെ മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സമയം നീട്ടി

സ്‌കൂളുകള്‍ക്ക് സിബിഎസ്ഇ 12ാം ക്ലാസിലെ മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സമയം നീട്ടി നല്‍കി. ജൂലൈ 25ന് വൈകിട്ട് 5 മണി വരെയാണ് സമയം അനുവദിച്ചത്. നേരത്തെ ജൂലൈ 22 വരെയായിരുന്നു മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സമയ പരിധി. ജൂലൈ 31ന് മുന്‍പ് 12ാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിക്കാനാണ് സിബിഎസ്ഇ തയാറെടുക്കുന്നത്. തിരക്കിട്ട് മാര്‍ക്ക് സമര്‍പ്പിക്കുമ്പോഴുണ്ടാകുന്ന പിഴവ് ഒഴിവാകാന്‍ സമയം നീട്ടി നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. അധ്യാപകര്‍ക്ക് സമര്‍ദം നല്‍കുന്നത് മൂല്യനിര്‍ണയത്തെ ബാധിക്കുമെന്നും സിബിഎസ്ഇ കരുതുന്നു. ഏതെങ്കിലും സ്‌കൂളിന് മാര്‍ക്ക് […]

Kerala

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാഫലം ജൂലൈയില്‍

സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാഫലം ജൂലൈയില്‍ പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബുവാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ സ്കൂളുകളില്‍ നാളെ പുതിയ അധ്യയന വര്‍ഷം തുടങ്ങും. കോവിഡ് മഹാമാരി ഭീതിയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സ്കൂളുകളിലേക്ക് നേരിട്ട് പ്രവേശനമില്ല. വിദ്യാഭ്യാസ വകുപ്പിന്‍റെ ഡിജിറ്റല്‍ ക്ലാസ് ഫസ്റ്റ് ബെല്‍ 2.0 നാളെ മുതല്‍ തുടങ്ങും. പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലാണ് ഉദ്ഘാടനം. പ്രവേശനോത്സവത്തില്‍ പങ്കെടുക്കുക 25 പേര്‍ മാത്രം. […]

Kerala

എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷ സമയക്രമത്തിൽ മാറ്റം വരുത്തി

എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷ സമയക്രമത്തിൽ മാറ്റം വരുത്തി. റമദാൻ നോമ്പ് ആരംഭിക്കുന്നതും ജെ.ഇ.ഇ പരീക്ഷകൾ നടക്കാനുള്ളതും കണക്കിലെടുത്താണ് പരീക്ഷ സമയക്രമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. റമദാൻ കാലത്ത് പകൽ സമയത്ത് പരീക്ഷ നടത്തുന്നതിനെതിരെ വിവിധ മേഖലകളിൽ നിന്നും പരാതികൾ ഉയർന്നിരുന്നു. ജെ.ഇ.ഇ പരീക്ഷകൾ നടക്കേണ്ട സാഹചര്യത്തിൽ 30ന് അവസാനിക്കേണ്ട പ്ലസ് ടു പരീക്ഷ 26 ന് നടക്കും. ഏപ്രിൽ 15ാം തിയതിക്ക് ശേഷമുള്ള പരീക്ഷകൾ രാവിലെയാണ് നടക്കുക.

Uncategorized

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി. ഏപ്രിൽ എട്ടിലേക്ക് പരീക്ഷ മാറ്റിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷാ തിയതി മാറ്റാനുള്ള തീരുമാനം. പരീക്ഷകൾ മാറ്റാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുകൂലമായ നിലപാട് സ്വീകരിച്ചു. പുതുക്കിയ ടൈംടേബിൾ ഉടൻ വരും. ഏപ്രിൽ 30ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷ ക്രമീകരിക്കുക. ഈയാഴ്ച്ച തുടങ്ങുമെന്ന് അറിയിച്ചിരുന്ന ഹാൾ ടിക്കറ്റ് വിതരണത്തിലും മാറ്റം ഉണ്ടാകും. ഈ മാസം 17 ന് പരീക്ഷ തുടങ്ങാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. നിയമ സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ […]

Kerala

എസ്എസ്എൽസി, ഹയർ സെക്കന്‍ററി പരീക്ഷ മാറ്റിവെക്കാന്‍ നീക്കം

തെരഞ്ഞെടുപ്പിന്‍റെ പേരിൽ ഹയർ സെക്കന്‍ററി, എസ്എസ്എൽസി പരീക്ഷ മാറ്റിവെക്കാന്‍ നീക്കം. പരീക്ഷകൾ മാറ്റിവെക്കണമെന്ന കെഎസ്ടിഎയുടെ ആവശ്യം പരിഗണിച്ചാണ് നീക്കം. ഏപ്രിൽ – മെയ് മാസങ്ങളിലെ കൊടുംചൂടിലേക്ക് പരീക്ഷകൾ മാറ്റി വെക്കുന്നത് അശാസ്ത്രീയമാണെന്ന് അധ്യാപകരും രക്ഷിതാക്കളും പറയുന്നു. മാര്‍ച്ച് 17ന് ആരംഭിക്കാന്‍ തീരുമാനിച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റാനാണ് നീക്കം നടത്തുന്നത്. കോവിഡ് വ്യാപനത്തിന്‍റെയും നിയമസഭാ തെരഞ്ഞെടുപ്പിന്‍റെയും പേരിലാണ് മാറ്റം. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകൾ വർധിക്കാനുള്ള സാഹചര്യവും ഏപ്രിൽ, മെയ് മാസങ്ങളിലെ കനത്ത […]

India

16000 രൂപയ്ക്ക് ‘പ്ലസ് ടു സർട്ടിഫിക്കറ്റ്’ റെഡി; പരീക്ഷാഭവൻ തട്ടിപ്പ് കേസിൽ കൂടുതൽ തെളിവുകൾ

തിരുവനന്തപുരം: പരീക്ഷാ ഭവൻ തട്ടിപ്പ് കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്. സാമൂഹമാധ്യമങ്ങൾ വഴി വൻ തോതിൽ തട്ടിപ്പ് നടന്നു എന്ന വിവരമാണ് മീഡിയ വണ്ണിന് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വിശദാംശങ്ങൾ പുറത്തു വന്നത്. വ്യാജ പ്ലസ് ടു സർട്ടിഫിക്കറ്റിനായി സംഘം ആവശ്യപ്പെട്ടത് പതിനാറായിരം രൂപയാണ്. രണ്ടെണ്ണം മുപ്പതിനായിരം രൂപയ്ക്ക് നൽകാമെന്നും വാഗ്ദാനമുണ്ടായി. കോഴ്‌സുകളെ കുറിച്ച് ഫേസ്ബുക്കിൽ പരസ്യം ചെയ്ത ശേഷമാണ് തട്ടിപ്പ്. നേരത്തെ, കേസിൽ അവിനാശ് റോയ് ശർമ്മ […]