India Kerala

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം കിട്ടയതില്‍ പ്രതിഷേധം കനക്കുന്നു

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം കിട്ടയതില്‍ പ്രതിഷേധം കനക്കുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് കാന്തപുരം വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സിറാജ് കുടുംബത്തിന്റെ പേരിലാണ് പ്രതിഷേധം.

പൊലീസിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചായിരുന്നു കാന്തപുരം വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം. അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റക്കാരനായ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ രക്ത സാമ്പിളെടുക്കാന്‍ 9 മണിക്കാര്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ച് മദ്യത്തിന്‍റെ അംശമില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു. കൂടാതെ ശ്രീരാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഗുഡാലോചന നടത്തുന്നതായും കാന്തപുരം വിഭാഗം കുറ്റപ്പെടുത്തി. മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ നിര്‍ധന കുടുംബത്തിന‌് സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും നല്‍‌കണം. ‌ കോഴിക്കോട് നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ സിറാജ് ദിനപത്രത്തിന്റെ ജീവനക്കാര്‍ ഉള്‍പ്പടെ നിരവധി പേര്‍ പങ്കെടുത്തു.