കാസർഗോഡ് മഞ്ചേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട. കാറിൽ കടത്തുകയായിരുന്ന 1000 ലിറ്റർ സ്പിരിറ്റ് പൊലീസ് പിടികൂടി. സംഭവത്തിൽ കുഞ്ചത്തൂർ സ്വദേശി രവി കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കർണാടക അതിർത്തിയിൽ നിന്ന് സ്പിരിറ്റ് പിടികൂടിയത്.
Related News
കുടിയിറക്കപ്പെട്ട് 14 വർഷമായിട്ടും മൂലമ്പള്ളി പുനരധിവാസ പാക്കേജ് നടപ്പായില്ല
വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിക്കു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവർ 14 വർഷത്തിനിപ്പുറവും നീതിക്കായി സർക്കാരിനോട് കേഴുന്നു. സർക്കാരുകൾ മാറി മാറി വന്നിട്ടും പുനരധിവാസ പാക്കേജ് പകുതി പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. വാഗ്ദാന ലംഘനത്തിന്റെ വാർഷികത്തിൽ കാക്കനാട് തുതിയൂരിൽ മൂലംമ്പിള്ളി കോ-ഓർഡിനേഷൻ കമ്മിറ്റി ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. 2008 ഫെബ്രുവരി ആറിന് പൊലീസ് നടപടിയോടെ ആയിരുന്നു വല്ലാർപാടം പദ്ധതി വേണ്ടിയുളള കുടിയൊഴിപ്പിക്കൽ. ഹൈവേയും റെയിൽവേയും നിർമ്മിക്കാനായി മൂലമ്പിള്ളി, മുളവുകാട് , മഞ്ഞുമ്മൽ, ഇളമക്കരയടക്കം ഏഴിടങ്ങളിൽ നിന്നുമായി കുടിയൊഴിപ്പിച്ചത് 316 കുടുംബങ്ങളെ […]
പ്ലാസ്റ്റിക് നിരോധനം: ബദല്‍ തേടി മില്‍മ
മില്‍മ പ്ലാസ്റ്റിക് കവറുകള്‍ സംഭരിക്കുന്നതിന് ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ച് പദ്ധതി ആവിഷ്കരിക്കുന്നതായി മില്‍മ ചെയര്മാന് പി.എ ബാലന് മാസ്റ്റര്‍. പ്ലാസ്റ്റിക് പൂര്‍ണമായും നിരോധിക്കാന്‍ രണ്ട് വര്‍ഷം വേണ്ടി വരും. പുറത്ത് നിന്ന് വരുന്ന പാല് പരിശോധിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മില്‍മ ചെയര്മാന് ആവശ്യപ്പെട്ടു. പ്രതിദിനം 25 ലക്ഷത്തിലധികം വരുന്ന പ്ലാസ്റ്റിക് കവറുകളിലാണ് മില്‍മ പാലും പാല് ഉത്പന്നങ്ങളും വിതരണം ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്ലാസ്റ്റിക് നിരോധനം എങ്ങനെ നടപ്പാക്കാമെന്ന ആലോചനയിലാണ് മില്‍മ. പൂര്‍ണ നിരോധനത്തിന് […]
‘എന്നും അതിജീവിതയ്ക്കൊപ്പം’ : ഉമാ തോമസ് എംഎൽഎ
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ദിലീപിന് അനുകൂലമായ മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ.ശ്രീലേഖയുടെ പരാമർശത്തിൽ പ്രതികരണവുമായി ഉമാ തോമസ് എംഎൽഎ. താൻ എന്നും അതിജീവിതയ്ക്കൊപ്പമാണെന്ന് ഉമാ തോമസ്. ‘കേസുമായി ബന്ധപ്പെട്ട് എന്റെ അഭിപ്രായം ഞാൻ പറയില്ല. കാരണം ഇത് കോടതിയിലിരിക്കുന്ന കേസാണ്. കേസിൽ എന്തെങ്കിലുമൊരു നീക്കുപോക്കോ, കോടതി ഇടപെടലോ ഉണ്ടായാൽ മാത്രമേ പ്രതികരിക്കുകയുള്ളു’- ഉമാ തോമസ് പറഞ്ഞു. ഒന്നര മാസത്തിനകം കേസിൽ തീർപ്പുണ്ടാകുമെന്നാണ് മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പ് നൽകിയത്. കേസിൽ തീരുമാനം ഉണ്ടാകട്ടെയെന്ന് ഉമാ തോമസ് […]